March 24, 2026

Login to your account

Username *
Password *
Remember Me

വിക്രമാദിത്യന് പ്രേരണയോട് പ്രണയം; രാധേശ്യാമിലെ പുതിയ ഗാനം "മലരോട് സായമേ " റിലീസ് ചെയ്തു

Vikramaditya falls in love with Motivation; Radheshyam's new song "Malarot Sayame" has been released Vikramaditya falls in love with Motivation; Radheshyam's new song "Malarot Sayame" has been released
ഡിസംബറിലെ മഞ്ഞുകാലത്ത് പ്രണയം വിതറി പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. " മലരോട് സായമേ " എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാൻ്റിക് വേഷത്തിലെത്തുന്ന ചിത്രത്തിലെ സൂപ്പർ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ജോ പോളിന്റെ വരികള്‍ക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ഈണം നൽകിയത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. യുവി ക്രിയേഷന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. നേരത്തെ പുറത്തിറക്കിയ ലിറിക്‌സ് വിഡിയോയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
പ്രഭാസിന്റെ ലോകമെമ്പാടുമുള്ള ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 14 ന് തിയറ്ററുകളിലെത്തും . കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയായി വേഷമിടുന്നത് പൂജ ഹെഗ്ഡെയാണ്്. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 68 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...