March 29, 2026

Login to your account

Username *
Password *
Remember Me

ഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം നാളെ മുതൽ

സ്കോൾ-കേരള മുഖേന 2023-24 അധ്യയന വർഷം ഹയർസെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം എന്നിവയ്ക്ക് www.scolekerala.org മുഖേന നാളെ മുതൽ ജൂൺ 30 വരെ രജിസ്റ്റർ ചെയ്യാം. പ്രവേശനയോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാർഗരേഖയിലും ഉണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദിഷ്ഠ രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ നേരിട്ടോ സ്പീഡ്/രജിസ്‌ട്രേഡ് തപാൽ മാർഗമോ ജൂലൈ അഞ്ചിനകം ലഭ്യമാക്കണം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 56 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.