March 27, 2026

Login to your account

Username *
Password *
Remember Me

ലീഡര്‍ഷിപ്പ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന് ജാരോ എജ്യുക്കേഷന്‍-ഐഐഎം ഇന്‍ഡോര്‍ പങ്കാളിത്തം

Jarrow Education-IIM Indoor Partnership for Leadership Certification Programme Jarrow Education-IIM Indoor Partnership for Leadership Certification Programme
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്കൂളായ ഐഐഎം ഇന്‍ഡോര്‍, കോര്‍പറേറ്റ് ആന്‍ഡ് പബ്ലിക് ലീഡര്‍ഷിപ്പ് ഇന്‍ വൂക്ക (VUCA) വേള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര എഡ്ടെക് സ്ഥാപനമായ ജാരോ എജ്യുക്കേഷനുമായി സഹകരിക്കുന്നു. വൂക്ക വേള്‍ഡില്‍ കാര്യക്ഷമരായ പ്രൊഫഷണലുകളെയും പൊതു നേതാക്കളെയും സജ്ജമാക്കാനാണ് ഈ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രലോഭനീയത, അനിശ്ചിതത്വം, സങ്കീര്‍ണത, അവ്യക്തത എന്നിവയുടെ സംക്ഷിപ്തമാണ് വൂക്ക (ഢഡഇഅ). മനഃശാസ്ത്രം, രാഷ്ട്രീയ സാമൂഹ്യശാസ്ത്രം, പൊതുനയം, അന്തര്‍ദേശീയ ബന്ധങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സാമൂഹിക ശാസ്ത്ര വിഭാഗങ്ങളില്‍ നിന്നുള്ള പൊതുഭരണത്തിന്‍റെ വിവിധ വശങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നത്.
മൂന്ന് ദിവസത്തെ മുഴുവന്‍ സമയ കാമ്പസ് അനുഭവമാണ് കോര്‍പറേറ്റ് ആന്‍ഡ് പബ്ലിക് ലീഡര്‍ഷിപ്പ് പ്രോഗ്രാം പഠിതാക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഡയറക്ട് ടു ഡിവൈസ് (ഡിടുഡി) മോഡ് വഴി അത്യാധുനിക ജാരോ എജ്യുക്കേഷന്‍ ലേണിങ് എക്സ്പീരിയന്‍സ് പ്ലാറ്റ്ഫോമിലൂടെ 75 മണിക്കൂറിലധികം പഠനവും നല്‍കും. ഐഐഎം ഇന്‍ഡോറിലെ പ്രമുഖ അധ്യാപകരായിരിക്കും ക്ലാസുകള്‍ നയിക്കുക. എട്ട് മാസമായിരിക്കും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന്‍റെ കാലയളവ്. രാഷ്ട്രീയ അപകടസാധ്യതകളെയും മേഖലകളെയും കുറിച്ചുള്ള പൊതുധാരണ മനസിലാക്കാനും, കഴിഞ്ഞ കാലത്തെയും, ഭാവിയിലെയും അവയുടെ പരിണാമം മനസിലാക്കാനും, രാഷ്ട്രീയ റിസ്ക് മാനേജ്മെന്‍റിനുള്ള കഴിവ് നേടാനും ഈ മുഴുവന്‍ കോഴ്സ് പ്രൊഫഷണലുകളെ സഹായിക്കും.
ഇന്നത്തെ നേതൃപ്രശ്നം സമൂഹത്തിലെ വിശാലമായ മാറ്റങ്ങളുടെ വെളിച്ചത്തില്‍ മനസിലാക്കേണ്ടതുണ്ടെന്നും, പഠിതാക്കള്‍ക്ക് ഈ വൂക്ക വേള്‍ഡില്‍ ആവശ്യമായ നേതൃപാടവം വികസിപ്പിക്കുന്നതിന് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ സമഗ്രമായ വ്യക്തീകരണം ലഭിക്കുമെന്നും ജാരോ എജ്യുക്കേഷന്‍ സിഇഒ രഞ്ജിത രാമന്‍ പറഞ്ഞു.
പുതിയ പ്രോഗ്രാമിലേക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാം. പ്രോഗ്രാമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അനുബന്ധ സംശയ നിവാരണങ്ങള്‍ക്കും https://landingpages.jaroeducation.com/corporate-and-public-leadership-in-a-vuca-world-iim-indore സന്ദര്‍ശിക്കാം. ഫോണ്‍: :918433740178.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 26 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...