March 27, 2026

Login to your account

Username *
Password *
Remember Me

78 പേർക്ക് സർക്കാർ സർവീസ് ; തിരുവനന്തപുരം ഡിഡി ഓഫീസിലെ ഫയൽ അദാലത്തിൽ തീർപ്പായത് നിരവധി ഫയലുകൾ

തിരുവനന്തപുരം ഡിഡി ഓഫീസിലെ ഫയൽ അദാലത്ത്‌  മന്ത്രി വി ശിവൻകുട്ടി ഉദ്ഘടാനം ചെയ്യുന്നു തിരുവനന്തപുരം ഡിഡി ഓഫീസിലെ ഫയൽ അദാലത്ത്‌ മന്ത്രി വി ശിവൻകുട്ടി ഉദ്ഘടാനം ചെയ്യുന്നു
തിരുവനന്തപുരം: തിരുവനന്തപുരം ഡിഡി ഓഫീസിലെ ഫയൽ അദാലത്തിൽ തീർപ്പായത് ദീർഘനാൾ കിട്ടിക്കിടക്കുന്ന നിരവധി ഫയലുകൾ. യുപിഎസ് ടി റാങ്ക് ലിസ്റ്റിലെ കാലാവധിയിലെ നിയമപ്രശ്നവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കിയതിലൂടെ 78 പേർക്കാണ് നിയമനം ലഭിച്ചത്. സ്പോർട്സ് ക്വാട്ടയിലൂടെ നിയമനം ലഭ്യമായ രണ്ടുപേർക്ക് സർവീസിലേക്ക് ആഗിരണം ചെയ്തുകൊണ്ട് ഉത്തരവ് നൽകി.

സർവീസിൽ നിന്ന് വിരമിച്ച് നാളുകൾ ആയിട്ടും ബാധ്യതാരഹിത പത്രം ലഭ്യമാകാതിരുന്ന നാല് ഫയലുകൾ തീർപ്പാക്കി. നിയമ പ്രശ്നങ്ങളിൽ കുടുങ്ങിക്കിടന്ന ആറ് പ്രൈമറി അധ്യാപകരുടെ സീനിയോറിറ്റി അപാകത പരിഹരിച്ച് നൽകി.എയിഡഡ് നിയമനവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം നൽകാൻ കഴിയാതിരുന്ന 4 ഫയലുകൾ തീർപ്പാക്കി. ഇങ്ങിനെ നിരവധി ഫയലുകളാണ് തീർപ്പാക്കിയത്.

ഉത്തരവുകൾ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു. എ ഇ ഒ, ഡി ഇ ഒ ഓഫീസുകളിലെ ഫയൽ അദാലത്തുകൾ വരും ദിവസങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് നടത്തും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്

Mar 25, 2026 36 അന്താരാഷ്ട്രം Pothujanam

ദോഹ: ഖത്തറിൽ ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്...