March 27, 2026

Login to your account

Username *
Password *
Remember Me

2025ഓടെ 60% വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്റെജ് ഇന്‍റീരിയോ

Godrej Interio aims to grow by 60% by 2025 Godrej Interio aims to grow by 60% by 2025
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫര്‍ണീച്ചര്‍, ഇന്‍റീരിയര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്റെജ് ഇന്‍റീരിയോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കാനായി 20 ചാനല്‍ പങ്കാളികളെ കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കളിലേക്കു നേരിട്ടുള്ള വിപണനം നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. 2023 അവസാനത്തോടെ ഓഫ്ലൈന്‍ രംഗത്ത് 25 ശതമാനം വര്‍ദ്ധനവും ലക്ഷ്യമിടുന്നുണ്ട്.
വരുന്ന മൂന്നു വര്‍ഷങ്ങളില്‍ 60 ശതമാനം വളര്‍ച്ചയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ദക്ഷിണേന്ത്യന്‍ വിപണിയുടെ പ്രാധാന്യത്തെ കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് ഇന്‍റീരിയോ സീനിയര്‍ വൈസ് പ്രസിഡന്‍റ് (ബിടുസി) സുബോദ് മേത്ത പറഞ്ഞു. അഖിലേന്ത്യാ തലത്തില്‍ ബിസിനസ് ടു കസ്റ്റമര്‍ ഉല്പന്നങ്ങളുടെ കാര്യത്തില്‍ 18 ശതമാനത്തിനടുത്തും മൊത്തത്തില്‍ 20 ശതമാനം വരെയും ഉള്ള വളര്‍ച്ച നിരക്കാണു തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 38 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.