March 28, 2026

Login to your account

Username *
Password *
Remember Me

സ്ലീപ്‌വെല്‍ മാട്രസ് ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു

Sleepwell Mattress Flagship Concept Store Started in Kochi, Kozhikode and Kottakkal Sleepwell Mattress Flagship Concept Store Started in Kochi, Kozhikode and Kottakkal
ഇന്ത്യയിലെ മുന്‍നിര സ്ലീപ് ആന്‍ഡ് കംഫര്‍ട്ട് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ്‌വെല്ലിന്റെ ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ 'സ്ലീപ്‌വെല്‍ വേള്‍ഡ്' കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു. കൊച്ചിയില്‍ വൈറ്റിലയിലെ ഷോറൂം നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വെസ്റ്റ് നടക്കാവിലും കോട്ടക്കല്‍ രണ്ടാത്താണിയിലുമുള്ള ഷോറൂമുകള്‍ നടി അനുശ്രീ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് സ്ലീപ്‌വെല്‍ ഉത്പന്നങ്ങള്‍ കാണാനും, അനുഭവിക്കാനും കഴിയുന്ന തരത്തിലാണ് ഷോറൂമുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് മെത്തകളും മറ്റ് ഉല്‍പന്നങ്ങളും വാങ്ങുന്നതില്‍ പുത്തന്‍ അനുഭവം സൃഷ്ടിക്കുന്നതിനാണ് പുതിയ കണ്‍സെപ്റ്റ് സ്റ്റോറുകള്‍ ലക്ഷ്യമിടുന്നത്.
ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശരിയായ ഉപദേശം നല്‍കാനായി പുതിയ സ്റ്റോറുകളില്‍ പരിശീലനം ലഭിച്ച സ്ലീപ്‌വെല്‍ ഉപദേശകരുടെ സേവനം ലഭ്യമാകും. ഡിജിറ്റല്‍ സഹായത്തോടെ മെത്തകള്‍ താരതമ്യം ചെയ്യാനും ശരിയായവ തെരഞ്ഞെടുക്കാനും ഉപഭോക്താവിനെ സഹായിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. മെത്തകള്‍, തലയിണകള്‍, ബെഡ്‌സെറ്റ് ബണ്ടിലുകള്‍, കിടക്കകള്‍, കംഫേര്‍ട്ടറുകള്‍ എന്നിവയുടെ സമ്പൂര്‍ണ ശേഖരത്തോടുകൂടിയ 'വണ്‍ സ്റ്റോപ്പ് ഷോപ്പ്' ആണ് സ്ലീപ്‌വെല്ലിന്റെ ഈ കണ്‍സെപ്റ്റ് സ്റ്റോറുകള്‍.
ഇതിന് പുറമേ ഒരു വാരാന്ത്യ വിനോദ കേന്ദ്രമെന്ന നിലയ്ക്ക് ഉയര്‍ത്തുന്നതിന് ഇവിടെ ഉല്‍പന്നങ്ങള്‍ കേന്ദ്രീകരിച്ച് ഉപഭോക്താക്കള്‍ക്കായി രസകരമായ വിനോദങ്ങളും റിലാക്‌സേഷന്‍ വര്‍ക്‌ഷോപ്പുകളും കുട്ടികള്‍ക്കായി പ്രത്യേക വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.
മെത്തകളും മറ്റ് കംഫര്‍ട്ട് ഉല്‍പന്നങ്ങളും വാങ്ങുന്നത് ഒരു വേറിട്ട അനുഭവമാക്കി മാറ്റുന്ന പുതിയ കണ്‍സെപ്റ്റ് സ്ലീപ്‌വെല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷീല ഫോമിന്റെ റീട്ടെയില്‍ ബിസിനസ് ഹെഡ് മനോജ് ശര്‍മ്മ പറഞ്ഞു. വ്യക്തിഗതമായ സുഖസൗകര്യം പ്രദാനം ചെയ്യുകയെന്ന സ്ലീപ്‌വെല്ലിന്റെ ബ്രാന്‍ഡ് തത്വത്തില്‍ അധിഷ്ഠിതമായി സുഖകരമായ ഉറക്കവും വിശ്രമവും തേടിയുള്ള ഓരോ ഉപഭോക്താവിന്റെയും യാത്ര തൃപ്തികരമായി പൂര്‍ത്തീകരിക്കുന്നുവെന്ന് പുതിയ ഷോറൂമുകള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Rate this item
(0 votes)
Last modified on Monday, 23 May 2022 13:25
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 43 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...