June 10, 2026

Login to your account

Username *
Password *
Remember Me

തനിഷ്‌ക്കിന്‍റെ നവീകരിച്ച ഷോറൂം തുറന്നു

Tanishq's refurbished showroom opens Tanishq's refurbished showroom opens
കൊച്ചി: ടാറ്റയുടെ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ആഭരണ ബ്രാന്‍ഡായ തനിഷ്‌ക്കിന്‍റെ കൊച്ചിയിലെ നവീകരിച്ച ഷോറൂം തുറന്നു. തനിഷ്‌ക് റീട്ടെയ്ല്‍ മേധാവി വിജേഷ് രാജന്‍, മെര്‍ച്ചന്‍ഡൈസിംഗ് മേധാവി സുനില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഷോറൂമില്‍ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സ്വര്‍ണനാണയം സൗജന്യമായി ലഭിക്കും. മേയ് 19 മുതല്‍ 22 വരെയാണ് ഓഫര്‍ കാലാവധി.
എം ജി റോഡില്‍ രവിപുരത്താണ് 7000 ചതുരശ്രയടി വിസ്തൃതിയുള്ള വിപുലമായ സൗകര്യങ്ങളോടെയുള്ള പുതിയ ഷോറൂം. വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണങ്ങള്‍, വിവാഹാഭരണങ്ങള്‍, ഡയമണ്ട് ശേഖരം തുടങ്ങിയവ ഇവിടെ ലഭ്യമാണ്. വിവാഹ ആഭരണങ്ങളായ റിവാ ബൈ തനിഷ്‌ക് വധുക്കള്‍ക്കായി ആകര്‍ഷകമായ ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് അവതരിപ്പിക്കുന്നത്. ഉത്സവകാല ശേഖരമായ ഉത്സാഹ്, മൂഡ്‌സ് ഓഫ് എര്‍ത്ത്, ലിറ്റില്‍ ബിഗ് മൊമന്‍റ്സ്, ഏകത്വം, ആരംഭ് തുടങ്ങി തനിഷ്‌ക്കിന്‍റെ സവിശേഷമായ ശേഖരങ്ങളും ഇവിടെ ലഭ്യമാണ്. 'ലിവ് എ ഡ്രീം' എന്ന തനിഷ്‌ക്കിന്‍റെ ഏറ്റവും പുതിയ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂക്കളുടെയും പൂക്കാലത്തിന്‍റെയും വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ഡിസൈനുകള്‍ അടങ്ങുന്നതാണ് ലിവ് എ ഡ്രീം ശേഖരം.
കൊച്ചിയിലെ സ്റ്റോര്‍ പുനരവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് തനിഷ്‌ക് റീട്ടെയ്ല്‍ മേധാവി വിജേഷ് രാജന്‍ പറഞ്ഞു. ഒരു കൂരയ്ക്ക് കീഴില്‍ മികച്ച സവിശേഷമായ ഡിസൈനുകളോടൊപ്പം സന്തോഷകരമായ ആഭരണ ഷോപ്പിംഗ് അനുഭവവും ലഭ്യമാക്കുന്നതില്‍ തനിഷ്‌ക് എന്നും പ്രതിബദ്ധമാണ്. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതിന് ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാണ് ഷോറൂം സജ്ജമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 28 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...