March 28, 2026

Login to your account

Username *
Password *
Remember Me

വാഹനങ്ങളുടെ വില്‍പനയില്‍ സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്ക് പുതിയ റെക്കോര്‍ഡ്

Skoda Auto India sets new vehicle sales record Skoda Auto India sets new vehicle sales record
മുംബൈ: വാഹനങ്ങളുടെ വില്‍പനയില്‍ സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്ക് പുതിയ റെക്കോര്‍ഡ്. 2022 മാര്‍ച്ച് മാസത്തില്‍ സ്‌കോഡ ഓട്ടോ ഇന്ത്യ റെക്കോര്‍ഡ് വില്‍പന കൈവരിച്ചു. മാര്‍ച്ച് മാസത്തില്‍ 5,608 യൂണിറ്റുകളാണ് സ്‌കോഡ ഓട്ടോ വിറ്റത്.
കമ്പനിയുടെ ഇന്ത്യയിലെ രണ്ട് പതിറ്റാണ്ട് നീണ്ട ചരിത്രത്തില്‍ ഒരു മാസത്തില്‍ സ്‌കോഡ ഓട്ടോ ഇന്ത്യ കൈവരിച്ച ഏറ്റവും ഉയര്‍ന്ന വില്‍പനയാണിത്. 2021 മാര്‍ച്ചില്‍ 1,159 യൂണിറ്റുകള്‍ മാത്രം വിറ്റ സ്‌കോഡ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ അഞ്ചിരട്ടി വില്‍പന നേടി. ഇതിന് മുമ്പ് സ്‌കോഡ ഇന്ത്യ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയത് 2012 ജൂണിലായിരുന്നു. 4,923 കാറുകളാണ് ആ മാസത്തില്‍ സ്‌കോഡ ഓട്ടോ ഇന്ത്യ വിറ്റഴിച്ചത്.
കമ്പനിയുടെ ഇന്ത്യ 2.0 പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന്റെ ഫലം കാണുകയാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ സാക് ഹോളിസ് പറഞ്ഞു. പുതിയ പ്ലാറ്റ്‌ഫോമും ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കുക മാത്രമല്ല കമ്പനിയുടെ ബിസിനസ് പ്രക്രിയ പൂര്‍ണമായും പുനുരുജ്ജീവിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2022-ലെ ആദ്യ മൂന്ന് മാസത്തില്‍ കമ്പനി മറ്റേത് പാദത്തേക്കാളും കൂടുതല്‍ വില്‍പനയും രേഖപ്പെടുത്തി. 2022 ജനുവരിയ്ക്കും മാര്‍ച്ചിനും ഇടയില്‍ 13,120 വാഹനങ്ങളാണ് സ്‌കോഡ ഓട്ടോ ഇന്ത്യ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,016 യൂണിറ്റുകളാണ് വിറ്റിരുന്നത്. അഞ്ചിരട്ടി വര്‍ദ്ധനവാണ് സ്‌കോഡ ഓട്ടോ ഇന്ത്യ ഈ വര്‍ഷം നേടിയത്.
Rate this item
(0 votes)
Last modified on Saturday, 02 April 2022 16:03
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 43 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...