March 27, 2026

Login to your account

Username *
Password *
Remember Me

സംസ്ഥാന ബജറ്റിനെപ്പറ്റി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ പ്രതികരണം

Lulu Group Chairman M.A. Yusufali's response Lulu Group Chairman M.A. Yusufali's response
ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഭക്ഷ്യ സുരക്ഷയ്ക്കും കേരളത്തിൻ്റെ പൊതുവായ വികസനത്തിന് ആക്കം കൂട്ടുന്നതാണ്. വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കുന്നത് ഈ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ എത്താൻ സഹായകരമാകും. അതുപോലെ കേരളത്തിൻ്റെ തനതു ഉല്പന്നങ്ങളുടെ ആഗോള വിപണനം ലക്ഷ്യമാക്കിയുള്ള മിനി ഫുഡ് പാർക്കുകൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന കർഷകർക്കും മറ്റും ഏറെ ഉപകാരപ്രദമാകും.
വിനോദ സഞ്ചാരം, വിവര സാങ്കേതിക വിദ്യ, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ നൽകിയ പ്രാധാന്യം കൂടുതൽ നിക്ഷേപങ്ങൾ സംസ്ഥാനത്ത് വരുവാനും അതുവഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇടയാക്കും. ആരോഗ്യ മേഖലയിൽ നൽകിയ ഊന്നൽ സംസ്ഥാനത്തിൻ്റെ പൊതുജനാരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യത്തിന് നൽകിയ പ്രാധാന്യം യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കും. പുതിയതായി രൂപകൽപന ചെയ്യുന്ന പ്രവാസി ഏകോപന, പുനസംയോജന പദ്ധതി മടങ്ങി വരുന്ന പ്രവാസികൾക്ക് ആശ്വാസം പകരും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 39 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.