March 26, 2026

Login to your account

Username *
Password *
Remember Me

ഉത്തരവാദിത്തത്തോടു കൂടിയ നിക്ഷേപത്തിനുള്ള ഐക്യരാഷ്ട്രസഭാ തത്വങ്ങളില്‍ ഒപ്പുവെച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

ICICI Prudential Life Insurance in line with United Nations Principles for Responsible Investment ICICI Prudential Life Insurance in line with United Nations Principles for Responsible Investment
കൊച്ചി: ഉത്തരവാദിത്തത്തോടു കൂടിയ നിക്ഷേപങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭാ പിന്തുണയുള്ള തത്വങ്ങളില്‍ (യുഎന്‍പിആര്‍ഐ) ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഒപ്പുവെച്ചു. പരിസ്ഥിതി, സാമൂഹ്യ, ഭരണ മേഖലകളിലുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഈ നടപടി കൈക്കൊള്ളുന്ന ആദ്യ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനി എന്ന സ്ഥാനം ഇതോടെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന് സ്വന്തമായിരിക്കുകയാണ്.
പുതുതലമുറയ്ക്കായി മെച്ചപ്പെട്ട നിലയില്‍ നമ്മുടെ ഭൂമിയെ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുന്ന ആഗോള കമ്പനികളുടെ തലത്തിലേക്കാണ് ഇതുവഴി എത്തിച്ചേര്‍ന്നിരിക്കുന്നത്.
പരിസ്ഥിതി, സാമൂഹ്യ, ഭരണ മേഖലകളിലുള്ള തങ്ങളുടെ പ്രതിബദ്ധത വിളിച്ചോതുന്നതാണ് ഈ നടപടിയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ മനീഷ് കുമാര്‍ പറഞ്ഞു. ഈ പ്രതിബദ്ധതയുടെ ഭാഗമായി ഇഎസ്ജി ഫോകസ്ഡ് പദ്ധതിയായ സസ്റ്റൈനബിള്‍ ഇക്വിറ്റി പദ്ധതി അടുത്തിടെ അവതരിപ്പിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 23 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...