Print this page

ഓണം വാരാഘോഷം: ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച്  കനകക്കുന്നിൽ ഒരുങ്ങുന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സെൻ്റർ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ഓണം ട്രേഡ് ഫെയറിന്റെ ഭാഗമായി നൂറിലധികം സ്റ്റാളുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സർക്കാർ , പൊതുമേഖല ,സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, കൊമേർഷ്യൽ സ്റ്റാളുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ചടങ്ങിൽ ഓണം ട്രേഡ് ഫെയർ കമ്മിറ്റി ചെയർമാൻ കെ. ആൻസലൻ എംഎൽഎ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, വാർഡ് കൗൺസിലർമാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam