Print this page

എട്ടു വയസ്സുകാരി സാത്വിക പ്രവീണിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം

Eight-year-old Satwika Praveen recognized by India Book of Records Eight-year-old Satwika Praveen recognized by India Book of Records
ശ്രീചക്ര സ്കൂൾ ഓഫ് കളരിപ്പയറ്റിലെ വിദ്യാർത്ഥിനിയായ എട്ടു വയസ്സുകാരി സാത്വിക പ്രവീൺ, ഒരു മിനിറ്റും 8 സെക്കൻ്റും കൊണ്ട് കണ്ണുകെട്ടി കുറുവടി പയറ്റ് അവതരിപ്പിച്ച് 2025-ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. ഗുരുക്കൾ ശ്രീ രാജേഷിനൊപ്പമാണ് സാത്വിക ഈ അത്യപൂർവ പ്രകടനം കാഴ്ചവെച്ചത്.
ചാക്ക വൈ.എം.എ ഹാളിൽ വെച്ച് നടന്ന പൗരാവലിയുടെ ആദരവ് ചടങ്ങിൽ വെച്ച്, എം.എൽ.എ കടകംപള്ളി സുരേന്ദ്രനും ലോക വനിതാ ബോക്സിങ് ചാമ്പ്യൻ കെ.സി. ലേഖയും ചേർന്ന് സാത്വിക പ്രവീണിന് റെക്കോർഡ് കൈമാറി. ഈ നേട്ടം സാത്വികയുടെ കഠിനാധ്വാനത്തിനും കളരിപ്പയറ്റിനോടുള്ള അർപ്പണബോധത്തിനും ലഭിച്ച അംഗീകാരമാണ്.
Rate this item
(1 Vote)
Pothujanam

Pothujanam lead author

Latest from Pothujanam