കേരളത്തിലെ ദേശീയപാതകളുടെ തകർച്ചയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടിയന്തര യോഗം വിളിച്ചു. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം ചർച്ച ചെയ്യുമെന്നും, തകരാറിലായ എല്ലാ സ്ഥലങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ടെന്നും സൂചനയുണ്ട്. ദേശീയപാത അതോറിറ്റി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.