Print this page

ആയിരങ്ങളെ അണിനിരത്തി നെടുമങ്ങാട് നഗരസഭയുടെ വിളംബര ജാഥ

Nedumangad Municipality's proclamation procession draws thousands Nedumangad Municipality's proclamation procession draws thousands
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ആയിരങ്ങൾ അണിനിരന്ന ജാഥയുടെ സമാപന സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.
ജനങ്ങൾക്കായി ജനകീയ ഭരണം കാഴ്ചവെച്ചാണ് പിണറായി സർക്കാർ മുന്നേറുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ, മികച്ച റോഡുകൾ, ആശുപത്രികൾ, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിഴിഞ്ഞം പോർട്ട് പോലെയുള്ള വൻകിട പദ്ധതികളും സർക്കാർ യാഥാർഥ്യമാക്കിയെന്ന് മന്ത്രി പറഞ്ഞു.
നെടുമങ്ങാട് നഗരസഭയിൽ നിന്ന് ആരംഭിച്ച ജാഥ കച്ചേരിനടയിൽ അവസാനിച്ചു. നെടുമങ്ങാട് നഗരസഭാ പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പ് ജീവനക്കാർ, കോളേജ് വിദ്യാർത്ഥികൾ, ഐസിഡിഎസ് പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശ വർക്കർമാർ തുടങ്ങിയവർ ജാഥയുടെ ഭാഗമായി.
മാലിന്യമുക്ത നവകേരളം, വ്യവസായ സൗഹൃദ കേരളം, മികച്ച പൊതുവിതരണ സംവിധാനം തുടങ്ങി സർക്കാരിന്റെ വിവിധ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയ പ്ലക്കാർഡുകളും ജാഥയയിൽ ഉയർത്തി.
സമാപന സമ്മേളനത്തിന് നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ വിവിധ നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam