Print this page

ചതിയിൽ വീഴരുത് ; സൈബർ സുരക്ഷയൊരുക്കി പോലീസ് സേന

Don't fall for the scam; Police force provides cyber security Don't fall for the scam; Police force provides cyber security
മേളയിൽ കേരളാ പോലീസ് സൈബർ വിഭാഗത്തിലെ സ്റ്റാളിൽ സൈബർ ജാഗ്രതയെ പറ്റി വിശദീകരിച്ച് ഉദ്യോഗസ്ഥർ. സൈബർ തട്ടിപ്പുകളിൽ ഇരയാകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാ​ഹചര്യത്തിലാണ് പോലീസിന്റെ ജാ​ഗ്രത.
സൈബർ ഇടത്തിലെ പണമിടപാടുകൾ, ഓൺലൈൻ ചങ്ങാത്തം, ലോൺ ആപ്ലിക്കേഷൻ എന്നീ ഇടപെടലുകളിൽ ശ്രദ്ധവേണമെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു.
സൈബർ ക്രൈം പോർട്ടലിൽ എങ്ങനെ പരാതികൾ രേഖപ്പെടുത്താമെന്ന് സ്റ്റാളിൽ നിന്ന് അറിയാം. മറ്റൊരാളുടെ സഹായമില്ലാതെ ഏതൊരാൾക്കും സൈബർ ക്രൈം പോർട്ടലിൽ 1930 എന്ന നമ്പറിൽ വിളിച്ച് പരാതികൾ രജിസ്റ്റർ ചെയ്യാനാകും.
പരാതികൾ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിനായി നിർമിത ബുദ്ധിയുടെ സഹായത്തോടെ അത്യാധുനിക മൈൻഡ് മാപ്പിങ് രീതിയാണ് സൈബർ പോലീസ് ഉപയോഗിക്കുന്നത്.
സൈബർ സ്പെഷ്യൽ ക്വിസുകളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. മൊബൈൽ ഫോണിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് ആർക്കും ക്വിസിൽ പങ്കെടുക്കാം. വിജയികൾക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam