Print this page

ദേശീയ പഞ്ചായത്ത് രാജ് അവാർഡ്: കേരളത്തിന് അഞ്ചു പുരസ്കാരങ്ങൾ

2023 ലെ ദേശീയ പഞ്ചായത്ത് രാജ് അവാർഡുകളിൽ കേരളത്തിന് 5 അവാർഡുകൾ ലഭിച്ചു. ദേശീയതലത്തിൽ 9 തീമുകളിൽ ആകെയുള്ള 27 തീമാറ്റിക്ക് അവാർഡുകളിൽ രണ്ട് ഒന്നാം റാങ്കുകളും ഒരു രണ്ടാം റാങ്കും ഒരു മൂന്നാം റാങ്കും കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾക്ക് ലഭിച്ചു. 2021-22 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.


ആലപ്പുഴ ജില്ലയിലെ ചെറുതന ഗ്രാമപഞ്ചായത്തിന് രാജ്യത്തെ ഏറ്റവും മികച്ച ശിശുസൗഹൃദ ഗ്രാമ പഞ്ചായത്തിനുള്ള ഒന്നാം റാങ്കും, വീയപുരം ഗ്രാമ പഞ്ചായത്തിന് അടിസ്ഥാന സൗകര്യങ്ങളിൽ സ്വയംപര്യാപ്തക്കുള്ള രാജ്യത്തെ ഒന്നാം റാങ്കും ലഭിച്ചു. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പു ഗ്രമാ പഞ്ചായത്തിന് ജലലഭ്യതയിൽ സ്വയംപര്യാപ്തക്കുള്ള രാജ്യത്തെ രണ്ടാം റാങ്കും, തൃശൂർ ജില്ലയിലെ അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിന് സദ്ഭരണത്തിനുള്ള മൂന്നാം റാങ്ക് ലഭിച്ചു.


കഴിഞ്ഞ വർഷം വരെ സംസ്ഥാനതലത്തിൽ മികച്ച നിശ്ചിത എണ്ണം ഗ്രാമ പഞ്ചായത്തുകൾക്ക് ദേശീയ അവാർഡ് നൽകുന്ന രീതിയാണ് നിലനിന്നിരുന്നത്. ഇത്തവണ ആദ്യമായാണ് ഗ്രാമപഞ്ചായത്തുകൾ ദേശീയതലത്തിൽ മത്സരിച്ച് അവയിൽ നിന്നും മികച്ച ഗ്രാമ പഞ്ചായത്തുകൾക്ക് അവാർഡുകൾ നൽകുന്ന രീതി ആരംഭിച്ചത്. ഇവ കൂടാതെ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രാമ പഞ്ചായത്തുകൾക്കുള്ള പ്രത്യേക അവാർഡ് ഇനത്തിൽ മീനങ്ങാടി ഗ്രാമ പഞ്ചായത്തിന് ദേശീയതലത്തിൽ ഒന്നാം സ്ഥാനവും ഇത്തവണ ലഭിച്ചിട്ടുണ്ട്.
Rate this item
(0 votes)
Author

Latest from Author