Print this page

വിദ്യാർത്ഥികൾക്ക് ആയോധനകല പരിശീലന പദ്ധതിയുമായി ലയൺസ് ക്ലബ്‌ 318ഡി

തൃശ്ശൂർ : വിദ്യാർത്ഥികൾക്ക് ആത്മ രക്ഷക്കായി ആയോധാന കല പരിശീലനവുമായി ലയൺസ് ക്ലബ്‌ 318ഡി. പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ലയൺസ് 318ഡിയുടെ ഡിസ്ട്രിക്റ്റ് ഗവർണർ സുഷമ നന്ദകുമാർ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിർവഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തൃശൂർ, പാലക്കാട്‌, മലപ്പുറം ജില്ലകളിലെ പെൺകുട്ടികൾക്കാണ് അയോധനകല പരിശീലനം നൽകുന്നത്.

വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന അക്രമണങ്ങളെ സ്വയം പ്രതിരോധിക്കാൻ ആയോധന കലാ പരിശീലനം സഹായകരമാകുമെന്നു സുഷമ നന്ദകുമാർ പറഞ്ഞു.

തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ ഐ. പി. എസ് മുഖ്യ പ്രഭാഷണംi നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഫാ. മാര്‍ട്ടിന്‍ കെ.എ അനുഗ്രഹ പ്രഭാഷണം നടത്തി.വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയൺസ് ജെയിംസ് വളപ്പില വിശിഷ്ട അതിഥിയായി.ലയൺസ് ക്ലബ്‌ ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ എം അഷ്‌റഫ്‌ പദ്ധതി വിശദീകരിച്ചു. ഡിസ്ട്രിക്ട് കോർഡിനേറ്റർ ലയൺ സ് തോമസ് എ.സി. അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനവർ ലയൺ കെ കെ സജീവ്കുമാർ, ശ്രീധരൻ നായർ എന്നിവർ ആശംസ അർപ്പിച്ചു. ഷാജു എം ബി, ഷാജി ബി വടക്കൻ, ജോജീ എം. ജെ എന്നിവർ സംസാരിച്ചു.
Rate this item
(0 votes)
Author

Latest from Author