Print this page

മഹാത്മാറോഡ് നാടിന് സമർപ്പിച്ചു

തൃശൂർ: നിർമ്മാണം പൂർത്തിയാക്കിയ മണ്ണുത്തി മഹാത്മാ റോഡിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. കോർപ്പറേഷൻ മേയർ എം കെ വർഗീസ് ചടങ്ങിൽ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി,കാൺസിലർ രേഷ്മ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author