Print this page

ഓഹരി വിപണി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി അപ്സ്റ്റോകിന്‍റെ ‘ഓണ്‍ യുവര്‍ ഫ്യൂച്ചര്‍’ കാമ്പെയിന്‍

Upstock's On Your Future 'Campaign to Increase Stock Market Partnership Upstock's On Your Future 'Campaign to Increase Stock Market Partnership
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക് തങ്ങളുടെ ഇന്ത്യന് പ്രീമിയര്‍ ലീഗ് കാമ്പെയിനായ ഓണ്‍ യുവര്‍ ഫ്യൂച്ചറിന് തുടക്കം കുറിച്ചു. യുവ ഇന്ത്യക്കാരെ ഓഹരി വിപണിയില്‍ പങ്കാളികളാക്കുന്നതിനു പ്രോല്‍സാഹിപ്പിക്കുകയാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
ബുദ്ധിപൂര്‍വ്വം നിക്ഷേപിക്കുക, കാലങ്ങളിലൂടെ വളരുന്ന ആസ്തികള്‍ സ്വന്തമാക്കി അവരുടെ ഭാവിയെ നിയന്ത്രിക്കാന്‍ സഹായിക്കുക എന്നതും ലക്ഷ്യമാക്കുന്നുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട കമ്പനികളെ നിങ്ങള്‍ക്കായി എങ്ങനെ ജോലി ചെയ്യിക്കാം എന്നത് അടക്കമുള്ള കാര്യങ്ങള്‍ ഈ കാമ്പെയിന്‍റെ ഭാഗമായുള്ള വീഡിയോയിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാറ്റാ ഐപിഎല്‍ 2022-ന്‍റെ അവതരണത്തോട് അനുബന്ധിച്ച് ഈ പരമ്പരയിലെ ആദ്യ രണ്ടു വീഡിയോകള്‍ പുറത്തിറക്കിയിരുന്നു.
കൂടുതല്‍ ഇന്ത്യക്കാരെ ഓഹരി വിപണിയില്‍ പങ്കാളികളാക്കാനും അപ്സ്റ്റോകിലൂടെ ശരിയായ നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നടത്താനും ഓണ്‍ യുവര്‍ ഫ്യൂച്ചര്‍ കാമ്പെയിന്‍ സഹായിക്കുമെന്ന് അപ്സ്റ്റോക് സഹസ്ഥാപക കവിത സുബ്രഹ്മണ്യന്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam