Print this page

മിസ്റ്റർ മണപ്പുറം -2022 പ്രശാന്ത് പാലക്കാടിനു സ്വന്തം

Mr. Manappuram -2022 Owned by Prashanth Palakkad Mr. Manappuram -2022 Owned by Prashanth Palakkad
വലപ്പാട് : മണപ്പുറം ഫിറ്റ്നസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന മിസ്റ്റർ മണപ്പുറം -2022 പ്രശാന്ത് പാലക്കാട് കരസ്ഥമാക്കി . സരോജിനിപദ്മനാഭൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മണപ്പുറം മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിനിത വി . ഡി അധ്യക്ഷത വഹിച്ചു . മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ് ഡി ദാസ് സ്വാഗതം പറഞ്ഞു
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി നൂറിൽ പരം മത്സരാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. വനിതാ വിഭാഗത്തിൽ മോംസ് ഫിറ്റ്നസ് 2022 മിസ്സിസ് മണപ്പുറം ആയി ദിവ്യമോൾ ആലപ്പുഴയും, വിമൻസ് ഫിറ്റ്നസിൽ ശ്രേയ ഹരികുമാർ കോഴിക്കോടും, വിമൻസ് ഫിസിക്കിൽ അഞ്ചു തിരുവനന്തപുരവും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. പുരുഷ വിഭാഗം മെൻസ് ഫിസിക് 2022 ശരത്.കെ മലപ്പുറവും, മെൻസ് ക്ലാസിക്കിൽ ജെയ്സൺ ജോസഫ് എന്നിവർ ചാമ്പ്യൻമാരായി .
മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ്യും , ട്രോഫിയും മെഡലുo നൽകി അഭിനന്ദിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി പ്രസാദ് , പ്രസിദ്ധ സിനിമ സീരിയൽ താരം വിവേക് ഗോപൻ, ജി എസ് ടി വിഭാഗം ജോയിൻ കമ്മീഷൻ അഭിലാഷ്, എൻ പി സി കേരള ഹെഡ് എഡ്വിൻ വിൽസൺ‌ മാഫിറ്റ് ഡയറക്ടർ റഫീഖ് റോഷ് എന്നിവർ വിശിഷ്ട സാനിധ്യമായി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam