Print this page

ജില്ലാ ത്രോബോൾ ചാമ്പ്യൻഷിപ്പ്; ബോബ്സ് ക്ലബിന് ഇരട്ടക്കിരീടം

By September 26, 2021 1036 0
District Throwball Championship District Throwball Championship
തിരുവനന്തപുരം; ആറ്റുകാൽ ചിൻമയ വിദ്യാലയത്തിൽ വെച്ച് നടന്ന ആറാമത് തിരുവനന്തപുരം ജില്ലാ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ ബോബ്സ് ക്ലബ് ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ചിൻമയ സ്പോട്സ് ക്ലബിന് രണ്ടാം സ്ഥാനവും, ചിൻമയ വിദ്യാലയം നരുവാൻമൂട് മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ചിൻമയ വിദ്യാലയം ആറ്റുകാൽ രണ്ടാം സ്ഥാനവും, ചിൻമയ സ്പോട്സ് ക്ലബ് മൂന്നാം സ്ഥാനവും നേടി. ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുത്ത ജില്ലാ ടീം ഒക്ടോബർ 1ന് കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam