Print this page

ഡ്യൂറന്റ് കപ്പ്: എഫ്‌സി ഗോവ ക്വാര്‍ട്ടറില്‍

By September 14, 2021 1041 0
durant-cup-fc-goa-in-the-quarterfinals durant-cup-fc-goa-in-the-quarterfinals
കൊല്‍ക്കത്ത; ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ എഫ്‌സി ഗോവ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സുദേവ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ഗോവയുടെ മുന്നേറ്റം. മലയാളിതാരം മുഹമ്മദ് നെമില്‍, മെന്‍ഡോസ എന്നിവരുടെ ഗോളുകള്‍ക്കാണ് ഗോവയുടെ ജയം. ഡ്യൂറന്‍ഡ് കപ്പില്‍ ക്വാര്‍ട്ടറിലെത്തുന്ന മൂന്നാമത്തെ ടീമാണ് ഗോവ.
ഇന്ന് മുഹമ്മദന്‍ എസ്സി, ബംഗളുരു യുനൈറ്റഡിനെ നേരിടും. ആദ്യ രണ്ട് മത്സരവും ജയിച്ച മുഹമ്മദന്‍സും ബംഗളുരുവും ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് ടീമുകളും ടൂര്‍ണമെന്റില്‍ തോല്‍വി അറിഞ്ഞിട്ടില്ല. വിജയികള്‍ ഗ്രൂപ്പ് ജേതാക്കളാകും. കൊല്‍ക്കത്തയില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മത്സരം.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് നാളെ രണ്ടാം മത്സരത്തിനിറങ്ങും. ശക്തരായ ബംഗളുരു എഫ്‌സിയാണ് എതിരാളികള്‍. ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ തോല്‍പ്പിച്ചപ്പോള്‍, ബിഎഫ്‌സി ടൂര്‍ണമെന്റെിലെ ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. കൊല്‍ക്കത്തയില്‍ ഉച്ചയ്ക്കുശേഷം മൂന്ന് മണിക്കാണ് മത്സരം.
Rate this item
(0 votes)
Last modified on Wednesday, 15 September 2021 12:12
Pothujanam

Pothujanam lead author

Latest from Pothujanam