Print this page

പാരാലിംപിക്‌സ്: ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം

By September 05, 2021 1019 0
krishna nagar krishna nagar ndtv sprots
ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഞ്ചാം സ്വർണം. ബാഡ്‌മിന്‍റൺ SH6 വിഭാഗത്തിൽ കൃഷ്‌ണ നഗര്‍ സ്വർണം കരസ്ഥമാക്കി. ഹോങ്കോംഗ് താരത്തെ 21-17, 16-21, 21-17 എന്ന സ്‌കോറില്‍ തോല്‍പിച്ചു. ടോക്കിയോയില്‍ ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ നാലാം മെഡല്‍ കൂടിയാണിത്. ഇതോടെ ഇന്ത്യക്ക് ടോക്കിയോ പാരാലിംപിക്‌സില്‍ 19 മെഡലുകൾ ആയി. കൃഷ്‌ണ നഗറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
രാവിലെ ബാഡ്‌മിന്‍റൺ SL4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി നേടിയിരുന്നു. ഫൈനലിൽ ഒന്നാം സീഡായ ഫ്രഞ്ച് താരം ലൂക്കാസ് മസൂറിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സുഹാസ് പൊരുതിത്തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് സുഹാസിന്റെ തോൽവി. സ്‌കോർ 21-15, 17-21, 15-21.
വെങ്കലമെഡൽ മത്സരത്തിൽ ഇന്ത്യയുടെ തരുൺ ധില്ലൻ ഇന്ന് തോറ്റു. ഇന്തോനേഷ്യൻ താരം ഫ്രെഡിയോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽവി. സ്‌‌കോർ 21-17, 21-11. നിലവിൽ അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ ഇന്ത്യക്ക് 19 മെഡലുകളായി.
ടോക്കിയോ പാരാലിംപിക്‌സിന് ഇന്ന് തിരശീല വീഴും. സമാപന ചടങ്ങിൽ സ്വർണ മെഡൽ ജേതാവ് അവനി ലെഖാര ഇന്ത്യൻ പതാകയേന്തും. അവനിയടക്കം പതിനൊന്നംഗ സംഘമാണ് സമാപന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. അവനി പത്ത് മീറ്റർ എയർ റൈഫിളിൽ സ്വർണവും 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ വെങ്കലും നേടിയിരുന്നു. പാരാലിംപിക്‌സ് ചരിത്രത്തിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് അവനി.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:09
Pothujanam

Pothujanam lead author

Latest from Pothujanam