Print this page

മഞ്ജു വാര്യര്‍- ശ്യാമ പ്രസാദ് ഷോര്‍ട് ഫിലിം 'ആരോ' റിലീസ് ചെയ്തു

Manju Warrier-Syama Prasad short film 'Aaro' released Manju Warrier-Syama Prasad short film 'Aaro' released
മമ്മൂട്ടി കമ്പനി നിര്‍മിച്ച ആദ്യ ഷോര്‍ട് ഫിലിം 'ആരോ' റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ യുട്യൂബ് ചാനലിലൂടെ ഇപ്പോള്‍ മുതല്‍ ചിത്രം കാണാനാകും. സങ്കൽപ്പങ്ങൾക്കും ഓർമ്മകൾക്കും ഭ്രമകല്പനകൾക്കും യാഥാർഥ്യത്തെക്കാൾ ഭംഗിയാണെന്ന് ധ്വനിപ്പിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ശ്യാമ പ്രസാദുമാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. അസീസ് നെടുമങ്ങാടും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട മഞ്ജു വാര്യയുടെ പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 'ചിലർ ഓർമ്മകളായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, ചിലർ ഉത്തരമില്ലാത്ത ചോദ്യങ്ങളായും' എന്ന കുറിപ്പോടെ ആയിരുന്നു പോസ്റ്റര്‍ പുറത്തുവന്നത്. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ആരോ.
ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ്‌ ഒരു ഹൃസ്വ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്. ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam