Print this page

ഒരു മില്യൺ കാഴ്ചക്കാരുമായി 'മേനേ പ്യാർ കിയ' ടീസർ

'Mene Pyar Kiya' teaser hits one million views 'Mene Pyar Kiya' teaser hits one million views
സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ' എന്ന ചിത്രത്തിൻ്റെ ടീസർ ട്രെൻഡിങ്ങ്. ടീസർ ഇറങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ ഒരു മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മന്ദാകിനി' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നു.
ആക്ഷൻ, കോമഡി, പ്രണയം, ഡ്രാമ, ത്രില്ലർ ഘടകങ്ങൾ എന്നിവ കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന ഫീലാണ് ടീസർ സമ്മാനിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദ്യകരമാകുന്ന ഒരു ഫെസ്റ്റിവൽ ചിത്രം തന്നെയായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ.
"മുറ" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണിത്. 'സ്റ്റാർ' എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും 'ആസൈ കൂടൈ' എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ബിബിൻ പെരുമ്പിള്ളി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജഗദീഷ് ജിവി റെക്സ്, എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകനായ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam