#മെലഡിയും ഫ്യൂഷനും ഒരുക്കി രവിശങ്കര്‍, ശ്രീറാം മ്യൂസിക് ഷോ#
എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം ദിനം വേദി ധന്യമാക്കി ഗായത്രി സുരേഷും സംഘവും അവതരിപ്പിച്ച ഡാന്‍സ് മെഗാഷോ. ഗായത്രി സുരേഷ് ഉള്‍പ്പെടെ 17 കലാകാരികള്‍ തകര്‍ത്താടിയ നൃത്തവേദിയില്‍ ഭരതനാട്യത്തിന്റെ പൂര്‍ണത നിറഞ്ഞു. അലാരിപ്പ്, ശ്രീഹരിസ്‌തോത്രം, ദേവീസ്തുതി, കൃഷ്ണസ്തുതി, അഭാംഗ്, തില്ലാന, വന്ദേമാതരം എന്നിങ്ങനെ വിവിധ ഭാഗങ്ങളായാണ് നൃത്തം അരങ്ങേറിയത്. തിരുവനന്തപുരം സുദര്‍ശന്‍മിത്ര ഡാന്‍സ് അക്കാദിയിലെ കലാകാരികളാണ് ഗായത്രി സുരേഷും സംഘവും. അവസാന ഭാഗമായ തില്ലാനയില്‍ ദേശീയപതാകയേന്തിയ കുഞ്ഞിനെ കയ്യിലെടുത്താണ് ഗായത്രി നൃത്തം അവതരിപ്പിച്ചത്.
തുടര്‍ന്ന് രവിശങ്കര്‍, ശ്രീറാം, മണക്കാട് ഗോപന്‍ തുടങ്ങിയവര്‍ നയിച്ച മ്യൂസിക് ഷോ സദസ്സിനെ ഇളക്കിമറിച്ചു. കേരനിരകളാടും പാടിയാണ് ഷോ തുടങ്ങിയത്. സുഖമോ ദേവിയും ശ്യാമാംഭരവും കാണികള്‍ക്ക് നിശാഗന്ധിയ്ക്ക് പുറത്ത് തകര്‍ത്തുപെയ്ത മഴയ്‌ക്കൊപ്പം ഹൃദ്യമായ അനുഭവമേകി.