Print this page

ദൃശ്യം ഇനി കൊറിയന്‍ ഭാഷയിലേക്ക്

മലയാളത്തിന് അഭിമാനമായ ചിത്രമാണ് മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച്  ദൃശ്യം ഇനി കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഓസ്കർ അവാർഡ് നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും മോഹൻലാൽ അവതരിപ്പിച്ച ജോർജു കുട്ടിയുടെ വേഷത്തിൽ എത്തുക.  ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം കൊറിയൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. ചൈന ഉൾപ്പടെ വിവിധി ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.


ദൃശ്യത്തിന്റെ ഒറിജിനല്‍ മലയാളത്തില്‍ ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് എന്ന നിലയ്ക്കാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്തോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും ചിത്രം. സോങ് കാങ് ഹോ, സംവിധായകന്‍ കിം ജൂ വൂണ്‍ എന്നിവര്‍ ഉടമകളായിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്. റീമേക്ക് വിവരം സംവിധായകൻ ജീത്തു ജോസഫും സ്ഥിരീകരിച്ചു.
Rate this item
(0 votes)
Author

Latest from Author