March 26, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം 101, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡാഷ്ബോര്‍ഡ് തയ്യാറാക്കുമെന്നും എല്ലാ പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുമെന്നും റവന്യു ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലയഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 30-ന് ആരംഭി്ക്കും.
കനത്ത മഴയെ തുടര്‍ന്ന് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി - അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചതായി മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിൽ 50 സ്കൂൾ കെട്ടിടങ്ങൾക്ക് ഭരണാനുമതി നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ സ്കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകുന്ന ആദ്യഘട്ട അനുമതി ആണ് ഇത്. മൊത്തം 46 കോടി രൂപയുടെ ഭരണാനുമതി ആണ് ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പ് നൽകിയത്.
രണ്ടര വയസ്സ് മുതൽ റെക്കോർഡുകൾ വാരിക്കൂട്ടിയ ശ്രീഹാൻ ദേവിന് ആശംസ അറിയിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ശ്രീഹാന്റെ പ്രതിഭ വെളിപ്പെടുത്തുന്ന വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്താണ് മന്ത്രി കുരുന്നു പ്രതിഭയെ അഭിനന്ദിച്ചത്.
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന, യുകെ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് കമ്പനി ടെസ്റ്റ്ഹൗസ്, പല കാരണങ്ങളാൽ തൊഴിൽ നഷ്ടമായശേഷം ജോലിയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് തൊഴിലവസരമൊരുക്കുന്നു. കോവിഡ് മഹാമാരിയാലും, വ്യക്തിപരമായ മറ്റു കാരണങ്ങളാലും തൊഴിൽ നഷ്ടമായ നൂറുകണക്കിന് ആളുകൾക്ക് ഈ പദ്ധതി പ്രയോജനകരമാകും.
കൊച്ചി: ഒല ഇലക്ട്രിക്ക് സ്കൂട്ടര്‍ ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് ക്യാമ്പുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ടെസ്റ്റ് റൈഡ് കാമ്പുകള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു നഗരങ്ങളിലും സംഘടിപ്പിക്കും.
കൊച്ചി: 26-ാമതു യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ.മ.യൗ എന്ന മലയാള ചിത്രവും. ഓണ്‍ലൈനായി നവംബര്‍ ഒന്നിന് ആരംഭിച്ച ചലചിത്രോല്‍സവം 30വരെ തുടരും. കാണികള്‍ക്ക് വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് യൂറോപ്യന്‍ സിനിമയിലെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ചിത്രങ്ങള്‍ ആസ്വദിക്കാം.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 24 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...