March 29, 2026

Login to your account

Username *
Password *
Remember Me

ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവം; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കഴിയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർ ആദ്യം നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലായിരുന്നെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

ജീവനക്കാർക്കെതിരായ നടപടി പിൻവലിക്കും. ശിക്ഷാ നടപടി എന്ന നിലയിൽ അല്ല നടപടി സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ തൊഴിലാളികളുടെ വിശദീകരണം എങ്ങനെയാണോ ചോദിക്കേണ്ടത് ആ നിലയല്‍ നമ്മള്‍ ചോദിച്ചതാണ്.

ശിക്ഷ എന്ന നിലയില്‍ അല്ല നടപടി സ്വീകരിച്ചത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുക. ആ അന്വേഷണത്തിന്റെ ഭാഗമായി അവര്‍ക്ക് പറയാനുളളത് കേള്‍ക്കുക എന്നതാണ് നഗരസഭ ആലോചിച്ചിട്ടുളളത്. ഉദ്യോഗസ്ഥര്‍ക്കെതിരെ ജീവനക്കാരുടെ പരാതി ലഭിച്ചിട്ടില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ അവര്‍ക്ക് പരാതി ഉണ്ടെങ്കില്‍ പ്രത്യേക സ്റ്റാന്‍ഡിങ് കമ്മിറ്റി ചുമതലപ്പെടുത്തി കൊണ്ട് അന്വേഷിക്കുമെന്നും മേയർ അറിയിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 56 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.