March 29, 2026

Login to your account

Username *
Password *
Remember Me

നോളജ് ഇക്കണോമി മിഷൻ: തൊഴിലന്വേഷകർക്കായി ഡിഡബ്ല്യൂഎംഎസ് കണക്ട് ആപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ കേരള നോളേജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുടുബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ”എന്റെ തൊഴിൽ എന്റെ അഭിമാനം” ക്യാമ്പയിനിൽ തൊഴിൽ അന്വേഷകർക്കു കെ.കെ.ഇ.എം മൊബൈൽ അപ്ലിക്കേഷനായ ഡിഡബ്ല്യൂഎംഎസ് കണക്ട് ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യം. കേരള നോളേജ് ഇക്കണോമി മിഷനിലൂടെ ലഭ്യമാവുന്ന തൊഴിൽ അവസരങ്ങൾ, തൊഴിൽ അന്വേഷകന്റെ ‘ഡിഡബ്ല്യൂഎംഎസ് കണക്ട് പ്രൊഫൈലിൽ ലോഗിൻ ചെയ്‌തോ, ഡിജിറ്റൽ പ്ലാറ്റഫോമിൽ രജിസ്റ്റർ ചെയുമ്പോൾ നൽകിയ ഈ-മെയിലിലേക്ക് വരുന്ന നോട്ടിഫിക്കേഷൻ മുഖേനയോ അറിയാം. പരിശീലനം ലഭിച്ച കുടുബശ്രീ പ്രവർത്തകർ മുഖേനയാണ് വാർഡ് തലത്തിലുള്ള ‘എന്റെ തൊഴിൽ എന്റെ അഭിമാനം” ക്യാമ്പയിൻ നടത്തുന്നത്.

മറ്റ് സ്ഥാപനങ്ങളെയോ വ്യക്തികളെയോ ഈ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടില്ല. തൊഴിലന്വേഷകരുടെ ഡിഡബ്ല്യൂഎംഎസ് പ്രൊഫൈൽ പൂർത്തീകരണവും, യോജിച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതും സൗജന്യമാണ്. ഇതിനായി യാതൊരുവിധ ഫീസും നോളഡ്ജ് മിഷൻ ഈടാക്കുന്നില്ല. പണം ആവശ്യപ്പെട്ട് വരുന്ന ഇത്തരത്തിലുള്ള വ്യാജ മെയിൽ/ ഫോൺ സന്ദേശങ്ങൾക്ക് എതിരെ തൊഴിലന്വേഷകർ ജാഗ്രത പുലർത്തണം. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കുടുംബശ്രീ എഡിഎസ്/ സിഡിഎസ് പ്രതിനിധികളുമായി ബന്ധപ്പെടണം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 55 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.