March 29, 2026

Login to your account

Username *
Password *
Remember Me

ഒരാഴ്ചയ്ക്കകം കുഴിയടക്കണം; കടുത്ത വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ മരിക്കാൻ വിട്ട് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറ‍ഞ്ഞു. കേരളത്തിലേത് ഗൗരവകരമായ സാഹചര്യമാണ്. ഇത്രയും മോശകരമായ റോഡുകൾ ഇന്ത്യയിൽ മറ്റൊരിടത്തുമില്ലെന്നും ഹൈക്കോടതി വിമർശിച്ചു.

റോഡുകളെ കൊല നിലങ്ങൾ ആക്കാൻ അനുവദിക്കാൻ കഴിയില്ല. ഓരോ തവണ ദുരന്തമുണ്ടാകുമ്പോഴും കോടതിക്ക് ഉത്തരവിറക്കാൻ കഴിയില്ല. റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തമാണ്. ഇത് തടയാൻ ജില്ലാ കലക്ടർമാർ കൃത്യമായി ഇടപെടൽ നടത്തണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ പരി​ഗണിക്കവെ ആയിരുന്നു കോടതിയുടെ വിമർശനം.

എന്നാൽ കരാർ കമ്പനികൾക്കാണ് ഉത്തരവാദിത്തമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വാദിച്ചു. തുടർന്ന് കരാർ സംബന്ധിച്ച രേഖകൾ ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ എൻഎച്ച്എഐയ്ക്ക് നിർദേശം നൽകി. കൂടാതെ ദേശീയപാതകൾ ഒരാഴ്ചയ്ക്കകം ശരിയാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഈമാസം 19ന് ഹർജികൾ വീണ്ടും പരിഗണിക്കും.

90 കിലോമീറ്റർ വേഗതയിലാണ് വാഹനങ്ങൾ പോകുന്നത്. കുഴി കാരണം ജനങ്ങൾ മരിക്കുന്നു. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുന്നു. എന്നിട്ടും ജില്ലാ കലക്ടർമാർ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും കോടതി ചോദിച്ചു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നിയമത്തിൽ പിഴ അടക്കം വ്യവസ്ഥയുണ്ടല്ലോ. മോട്ടോർ വാഹന നിയമത്തിലും വ്യവസ്ഥകളുണ്ട്. ദേശീയ പാതകളിൽ അടക്കം ബാധകമാകുന്ന വ്യവസ്ഥകൾ ഉണ്ട്. എന്നിട്ടും ഈ അപകടങ്ങൾക്ക് എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

മഴയെ കുറ്റപ്പെടുത്തുന്നതിനേയും കോടതി രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് കേരളത്തിൽ മാത്രമല്ല ദേശീയ പാതകൾ ഉള്ളത്. രാജ്യമൊട്ടാകെയുണ്ട് ഇനി എത്ര പേരെ മരിക്കാൻ വിടാനാണ് പോകുന്നത് ? മരിച്ചവരുടെ കുടുംബം എന്ത് ചെയ്യണമെന്നും കോടതി ആരാഞ്ഞു.

അവസാനത്തെ കുഴി അടയ്ക്കും വരെ കുഴിയടയ്ക്കൽ പ്രവർത്തനം തുടരണമെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയോട് ഹൈക്കോടതി നിർദേശിച്ചു. പൊതുമരാമത്ത് വകുപ്പിനെയും കക്ഷിയാക്കുന്നത് ഹൈക്കോടതി പരാമർശിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 55 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.