March 29, 2026

Login to your account

Username *
Password *
Remember Me

ഇന്ന് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (4 August) അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ചില ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കാസർഗോഡ് ജില്ലകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയെത്തുടർന്ന് കൊല്ലം പുനലൂർ താലൂക്കിലെ കുളത്തുപ്പുഴ ഉൾപ്പെടെയുള്ള അഞ്ചൽ ഉപ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർ പേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അഫ്സാന പർവീൺ ഉത്തരവിറക്കി.

കാസർഗോഡ് ജില്ലയിൽ ഇടവിട്ട് നേരിയ മഴ പെയ്യുന്നുണ്ട്. മലയോര മേഖലയിൽ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ബളാൽ പഞ്ചായത്തിലെ ചുള്ളിയിൽ ഇരുപത് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ തുടരുകയാണ്. മലയോര മേഖലയിൽ ശക്തമായ മഴ പെയ്ത പശ്ചാത്തലത്തിൽ വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 55 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.