March 26, 2026

Login to your account

Username *
Password *
Remember Me

ബജറ്റ് സമ്മേളനം നാളെ തുടങ്ങും

രാഷ്ട്രപതിയുടെ അഭിസംബോധനയോടെ നാളെ പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നത്. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ സഭയിൽ വയ്ക്കും. ശേഷം ബുധനാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 13 വരെയാണ്സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം.


ഗവർണർ-സർക്കാർ പോരുകളും, ബിബിസി വിവാദവും ചൈനീസ് കടന്നു കയറ്റവും പാർലമെന്‍റ് ചർച്ച ചെയ്യണമെന്ന് സർവകക്ഷിയോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. തെലങ്കാനയിലെ ബിആർഎസ് പാർട്ടിയാണ് ഗവർണർ-സർക്കാർ പോര് പാർലമെൻറ് സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.


അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടെങ്കിലും, രാജ്യ സുരക്ഷ സംബന്ധിച്ച ചർച്ച പാർലമെൻറിൽ സാധ്യമല്ലെന്ന് സർക്കാർ മറുപടി നൽകി. ബിബിസി വിവാദം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത് തൃണമൂൽ കോൺഗ്രസാണ്. കോൺഗ്രസ് , സമാജ്വാദി പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല. ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, മുസ്ലിം ലീഗ്, ബി ആർ എസ് ഉൾപ്പടെ 27 പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു. ബജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുടെ സഹകരണം തേടാനാണ് യോഗം ചേർന്നത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 24 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...