March 23, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം; നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിൽ നഗരത്തിൽ നടപ്പിലാക്കുന്ന സിറ്റി സർക്കുലറിന്റെ രണ്ടാമത്തെ ട്രയൽ റണ്ണും വിജയകരം.
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അതും കൂടി മുന്നില്‍ കണ്ടാണ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചത്.
കോഴിക്കോട്: ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സൈബര്‍ഡോം കോഴിക്കോട് ഇന്റര്‍നെറ്റ് സുരക്ഷാ ശില്‍പ്പശാലയും സെമിനാറും സംഘടിപ്പിച്ചു. ഗവ. സൈബര്‍പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വെബ് അപ്ലിക്കേഷന്‍ സുരക്ഷ, ആന്‍ഡ്രോയ്ഡ് പെന്‍ടെസ്റ്റിങ് എന്നീ വിഷയങ്ങളിലാണ് ശില്‍പ്പശാല നടന്നത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂര്‍ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി 280, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,709 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,75,185 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,67,835 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7350 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 597 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 78,624 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 62 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 257 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 31,514 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7166 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 747, കൊല്ലം 1311, പത്തനംതിട്ട 407, ആലപ്പുഴ 374, കോട്ടയം 61, ഇടുക്കി 436, എറണാകുളം 1323, തൃശൂര്‍ 121, പാലക്കാട് 480, മലപ്പുറം 503, കോഴിക്കോട് 570, വയനാട് 190, കണ്ണൂര്‍ 457, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 78,624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,50,742 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
മാനവ വിഭവ ശേഷി കുറവായ ആരോഗ്യ വകുപ്പിൽ കടുത്ത മാനസിക സമ്മർദത്തിലും ആവശ്യത്തിന് വിശ്രമം പോലുമില്ലാതെ അധിക ജോലി ചെയ്തുമാണ് സർക്കാർ ഡോക്ടർമാർ കോവിഡിനോടൊപ്പം കോവിഡേതര ചികിത്സയും മറ്റു പ്രതിരോധ പ്രവർത്തനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഭരണ നിർവ്വഹണവും നടത്തുന്നത്.
ഫെസ്റ്റിവൽ ഇന്റർനാഷണൽ ഡി സിനി ഇൻഡിപെൻഡന്റ് ഡി മാഡ്രിഡ് ഫിസിമാഡ് സ്പെയിനിലെ ചലച്ചിത്രമേളയിൽ ഇന്ത്യൻ നടൻ മാനവ് മികച്ച നടനുള്ള പുരസ്കാരം നേടി. ഗേറ്റുവേ ഫില്മിസ്ന്റെ ബാനറിൽ സ് കെ നായർ നിർമ്മിച്ച് പ്രദീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരുമ്പു ’ എന്ന ചിത്രത്തിലെ മാനവിന്റെ പ്രകടനത്തിന് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഗാര്‍ഹിക അണുനാശിനി ബ്രാന്‍ഡായ ഗുഡ്‌നൈറ്റ്, കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായുള്ള പുതിയ ഡിജിറ്റല്‍ ചിത്രത്തിന് വേണ്ടി നടി കരീന കപൂര്‍ സഹകരിക്കും.
തിരുവനന്തപുരം: പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്.
India ഉത്സവ സീസണുകൾ അർത്ഥമാക്കുന്നത് മികച്ച ഫാഷന്‍ & ബ്യൂട്ടി എസ്സെന്‍ഷ്യലുകള്‍ വാങ്ങുക എന്നതാണ്. പരമ്പരാഗത സാരികളായാലും ഷെർവാണിയായാലും, അല്ലെങ്കിൽ പൂജാ മണ്ഡപങ്ങളിൽ നിന്ന് കാർഡ് പാർട്ടികളിലേക്ക്
വത്തിക്കാൻ സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു. ജി 20 ഉച്ചക്കോടിക്കായി ഇന്നലെ ഇറ്റലിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 64 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...