March 27, 2026

Login to your account

Username *
Password *
Remember Me

മങ്കി പോക്സ് സ്ഥിരീകരിച്ചയാളുടെ മരണം; പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത

തൃശൂർ: മങ്കി പോക്സ് സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത. ഇന്ന് പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളിൽ വീടുകൾ തോറും ആരോഗ്യവകുപ്പ് പ്രതിരോധ ക്യാമ്പയിൻ നടത്തും. മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയിരുന്നവരോട് ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. യുവാവുമൊത്ത് ഫുട്ബോൾ കളിച്ചവരും നിരീക്ഷണത്തിലാണ്. റൂട്ട് മാപ്പിൽ ചാവക്കാട്, തൃശൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും ഉൾപ്പെടും.

ഫുട്ബോൾ കളിച്ച ശേഷം വീട്ടിൽ കടുത്ത തലവേദനയെ തുടർന്ന് തളർന്ന് വീഴുകയായിരുന്നു യുവാവ്. ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു മരണം. യുഎഇയിലെ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നുവെന്ന് വ്യക്തമായത് മരണശേഷമായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടത്തിയത്. യുവാവിൻറെ സാമ്പിൾ പരിശോധനാഫലം ഇന്ന് ഉച്ചയോടെയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ 21നാണ് യുവാവ് യുഎഇയിൽ നിന്ന് നാട്ടിലെത്തിയത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 36 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.