March 26, 2026

Login to your account

Username *
Password *
Remember Me

അവധിക്കാല രുചികള്‍ ആസ്വദിക്കൂ ഹയാത്ത് റീജന്‍സി തിരുവനന്തപുരത്തിനൊപ്പം

Enjoy the flavors of vacation with Hyatt Regency Thiruvananthapuram Enjoy the flavors of vacation with Hyatt Regency Thiruvananthapuram
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷവേളകള്‍ ആവേശഭരിതമാക്കാന്‍ വിപുലവും ഗംഭീരവുമായ ഒരുക്കങ്ങളുമായി ഹയാത്ത് റീജന്‍സി തിരുവനന്തപുരം. ഹോളിഡേ ഹാംപറുകള്‍, ക്രിസ്മസ് സ്പെഷല്‍ ഡിന്നറുകള്‍, ബ്രഞ്ചുകള്‍, ന്യൂ ഇയര്‍ ഈവ് പാര്‍ട്ടി തുടങ്ങിയവ അതിഥികള്‍ക്കു പുത്തന്‍ അനുഭവം സമ്മാനിക്കും.
ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെയും മറ്റു അതിഥികളുടെയും സാന്നിധ്യത്തില്‍ ട്രീ ലൈറ്റിങ് ചടങ്ങോടെ ഹോട്ടലിലെ ആഘോഷങ്ങള്‍ക്കു കഴിഞ്ഞയാഴ്ച തുടക്കമായി.
അലങ്കരിച്ച ഇടനാഴികള്‍, ജിഞ്ചര്‍ബ്രെഡ് ഹൗസ്, അവധിക്കാലം അവിസ്മരണീയമാക്കാനായി പ്രത്യേകം തയാറാക്കിയ വിഭവങ്ങള്‍ എന്നിവയോടെയാണു ഹയാത്ത് റീജന്‍സി ആഘോഷത്തിന് ഒരുങ്ങിയിരിക്കുന്നത്. അതിഥികള്‍ക്കു ക്ലാസിക്, പ്രീമിയം എന്നിങ്ങനെ ഗിഫ്റ്റിങ് ഹാംപറുകള്‍ തിരഞ്ഞെടുക്കാനും കഴിയും.
ക്രിസ്മസ് രാവില്‍, ലൈവ് കാര്‍വിങ് സ്‌റ്റേഷന്‍ സജ്ജമാക്കിയിരിക്കുന്ന മലബാര്‍ കഫേയില്‍ സ്വാദിഷ്ടമായ ബുഫെ ഡിന്നറോ ദി ഓറിയന്റല്‍ കിച്ചനില്‍ ഏഷ്യന്‍ സ്‌പെഷല്‍ സെറ്റ് മെനു ഡിന്നറോ ബുക്ക് ചെയ്യാം. ക്രിസ്മസ് ആഹ്‌ളാദകരമാക്കാന്‍ മലബാര്‍ കഫേയില്‍ വിശിഷ്ടമായ ബ്രഞ്ചിനോ ദി ഓറിയന്റല്‍ കിച്ചനില്‍ സെറ്റ് മെനു ലഞ്ചിനോ സീറ്റ്് റിസര്‍വ് ചെയ്യാനും അവസരമുണ്ട്.
തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലെ എക്സിക്യൂട്ടീവ് ഷെഫ്സെ ന്തില്‍ കുമാറിന്റെ നേതൃത്വത്തിലാണ്് ഈ ഉത്സവസീസണില്‍ നാവില്‍ വെള്ളമൂറുന്ന പാചകവൈവിധ്യങ്ങള്‍ ഒരുക്കുന്നത്. ദി ഓറിയന്റല്‍ കിച്ചണില്‍ ഷെഫ് ഡി ക്യുസിന്‍ ചോങ് യോങ് ലി ആണ് ഏഷ്യന്‍ പലഹാരങ്ങള്‍ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ ഹാളായ 'ദി ഗ്രേറ്റ് ഹാളി'ല്‍ അവതാര്‍ പ്രമേയത്തിലാണു 2023നെ വരവേല്‍ക്കാന്‍
'ദി മിസ്റ്റിക്' എന്ന പേരില്‍ ആഘോഷമൊരുക്കുന്നത്. പിന്നണി ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍, ഡിജെ റയാന്‍ എന്നിവര്‍ മുഖ്യ ആകര്‍ഷണമാകുന്ന പുതുവത്സര പാര്‍ട്ടി രാത്രി 8.30ന് ആരംഭിക്കും. തീം അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളും ഷെഫ് ക്യൂറേറ്റ് ചെയ്യുന്ന പ്രത്യേക മെനുവും ഉള്‍പ്പെടുന്നതായിരിക്കും ആഘോഷം.
കൂടുതല്‍ വിവരങ്ങള്‍ക്കും റിസര്‍വേഷനും: +91 6238902181
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 24 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...