ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്, വിജയവാഡയിൽ നിന്ന് ഷാർജയിലേക്ക് നേരിട്ടുള്ള ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിച്ചു.
പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബൈല്‍ ബാങ്കിങ് പ്ലാറ്റ്ഫോമായ എസ്ഐബി മിറര്‍ പ്ലസ്സില്‍ 'റെമിറ്റ് മണി എബ്രോഡ്' എന്ന പേരിൽ പുതിയ സംവിധാനം കൊണ്ടുവന്നു.
ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഡ്യൂട്ടിക്കിടെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭത്തിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായി കെജിഎംഒ ജില്ലാ ഘകടത്തിന്റേയും, ഐഎംഎ ജില്ലാ കമ്മിറ്റിയുടേയും സംയുക്ത നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
തുലാവര്‍ഷത്തിന്റെ ഭാഗമായി ബംഗാള്‍ ഉള്‍കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെയും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്കന്‍ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും സ്വാധീനഫലമായി ഇന്ന് (ഒക്ടോബര്‍ 31) മുതല്‍ നവംബര്‍ നാലുവരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി മിന്നലിനും മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.