ജൂലൈ 29, 2022: ഐ.ടി മേഖലയിലെ വികസനക്കുതിപ്പിന് ആക്കം കൂട്ടാന്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളുമായി കൊച്ചി ഇന്‍ഫോപാര്‍ക്കും തൃശൂര്‍ ഇന്‍ഫോപാര്‍ക്കും. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫെയ്സ് 2വിലെ ജ്യോതിര്‍മയ ബില്‍ഡിങ്ങിലെ ഒമ്പതാം നിലയും തൃശൂര്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്ദീവരം ബില്‍ഡിങ്ങിലെ രണ്ടാം നിലയും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായി.