മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനും രോഗികള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള റഫറല്‍, ബാക്ക് റഫറല്‍ സംവിധാനം ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളിൽ ഉയർത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ 50 ലക്ഷം ദേശീയ പതാകകൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഈ പതാകകൾ പാറിപ്പറക്കും.
നിയമസഭാ സാമാജികനായി 51 വർഷം പിന്നിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നിയമസഭാ സെക്രട്ടറി എ. എം ബഷീർ ആദരിച്ചു. ബുധനാഴ്ച രാവിലെ ഉമ്മൻ ചാണ്ടിയുടെ ജഗതിയിലെ വസതിയിൽ എത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്.
കുരങ്ങുവസൂരിക്കുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിനായി ഗവേഷണം ആരംഭിച്ചെന്ന് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്.
നോർത്തീസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വി.പി സുഹൈറിനെ സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാൾ മുടക്കിയത് 70-75 ലക്ഷം രൂപ. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബുകളുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് കൊൽക്കത്തൻ വമ്പന്മാർ സുഹൈറിനെ സ്വന്തമാക്കിയത്.
അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചു. അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ചത് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആണ്. അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത് അഫ്ഗാനിൽ വ്യോമ ആക്രമണത്തിലൂടെയാണ്.