നെഹ്റുട്രോഫി വള്ളംകളിയിൽ ഒമ്പത് വിഭാഗങ്ങളിലായി 79 വള്ളം മാറ്റുരയ്‌ക്കും. അവസാന ദിവസമായ വ്യാഴാഴ്‌ച 23 വള്ളം രജിസ്‌റ്റർചെയ്‌തു. ചുണ്ടൻ വിഭാഗത്തിൽ 22 വള്ളമുണ്ട്. ചുരുളൻ മൂന്ന്, ഇരുട്ടുകുത്തി എ അഞ്ച്, ഇരുട്ടുകുത്തി ബി- 16, ഇരുട്ടുകുത്തി സി- 13, വെപ്പ് എ- ഒമ്പത്, വെപ്പ് ബി അഞ്ച്, തെക്കനോടി തറ- മൂന്ന്, തെക്കനോടി കെട്ട് മൂന്ന് എന്നിങ്ങനെയാണ് മറ്റ് വള്ളങ്ങളുടെ എണ്ണം.