മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള കാലപരിധി ഒരുവർഷംകൂടി ദീർഘിപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. ചർച്ചയിൽ കെ കെ രാമചന്ദ്രൻ, പി അബ്ദുൾ ഹമീദ്, സജീവ് ജോസഫ്, യു എ ലത്തീഫ് എന്നിവർ പങ്കെടുത്തു. മന്ത്രി വി എൻ വാസവൻ മറുപടി നൽകി.