പട്ടികവിഭാഗത്തിൽപ്പെട്ട മുഴുവൻ അഭ്യസ്‌തവിദ്യർക്കും 2024 ഓടെ ജോലി ഉറപ്പാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകി. പ്രൊഫഷണൽ കോഴ്‌സുകൾ വിജയിച്ച എസ്‌സി, എസ്‌ടി വിഭാഗത്തിലെ മുഴുവൻ യുവതീയുവാക്കൾക്കും ട്രെയിനിങ് ഫോർ കരിയർ എക്‌സ്‌ലൻസ് (ട്രേസ്) പദ്ധതി മുഖേനയാണ് ജോലി ഉറപ്പാക്കുക.
വഖഫ് അഴിമതിക്കേസില്‍ മുസ്ലീം ലീഗ് നേതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുള്‍ റഹ്മാന്‍ കല്ലായിയെ ആണ് ചോദ്യം ചെയ്യുന്നത്.
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനാചരണവും ഹൃദയസംഗമവും നടന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഹൃദയസംഗമം ലിസി ആശുപത്രിയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മുകുള്‍ റോഹ്തഗി. അടുത്ത മാസം ഒന്നിന് അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് തീരുമാനം. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുകുള്‍ റോഹ്തഗിയുടെ പിന്മാറ്റം.
സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമൻ അശോക് കുമാർ (60) അന്തരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ രാത്രി 7:50നായിരുന്നു അന്ത്യം. അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് സജീവമായിരുന്നു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാരത് ജോഡോയാത്ര മൂലം ഗതാഗതം സ്തംഭിപ്പിക്കുന്നുവെന്നും, റോഡ് മുഴുവൻ ജോഡോ യാത്രക്കാർക്കായി നൽകുന്നുവെന്നും ആരോപിച്ചാണ് ഹർജി.
ഇറാനിലെ ആന്റി ഹിജാബ് സമരത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി. ഇന്നലെയാണ് ജാവേദ് ഹൈദരി പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ജാവേദിന്റെ സംസ്‌കാര ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് സഹോദരി കരഞ്ഞുകൊണ്ട് മുടി മുറിച്ച് ശവപ്പെട്ടിക്ക് മുകളിലേക്ക് ഇട്ടത്.
പോപ്പുലര്‍ ഫ്രണ്ടിന് ഭീകരസംഘടനയായ അല്‍ഖ്വയ്ദയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ. തുര്‍ക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് വഴി അല്‍ ഖ്വയ്ദ പോപ്പുലര്‍ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എന്‍ഐഎ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.