സിപിഐ സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്‌ച പതാക ഉയരും. വൈകിട്ട് നാലിന് പി കെ വി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. തുടർന്ന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.\