July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫിനാന്‍ഷ്യല്‍ വെല്‍നെസ് പ്ലാറ്റ്‌ഫോമായ ക്യാഷ്ഇ (CASHe), കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ട്രാവല്‍ നൗ പേ ലേറ്റര്‍ (ടിഎന്‍പിഎല്‍) സൗകര്യം നല്‍കുന്നതിന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനുമായി (ഐആര്‍സിടിസി) സഹകരിക്കുന്നു.
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനികളിലൊന്നായ ടെക്‌നോറിയസ് ഇന്‍ഫോ സൊല്യൂഷന്‍സിന് 2022ലെ 'ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടര്‍' അവാര്‍ഡ്. ഇ.ആര്‍.പി (എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്) സേവനങ്ങളിലെ മികച്ച പ്രകടനത്തിനും ഉപഭോക്തൃ സംതൃപ്തിക്കുമാണ് ടെക്‌നോറിയസ് ഓഡോ അവാര്‍ഡ് കരസ്ഥമാക്കിയത്. ഓഡോ ഇ.ആര്‍.പിയുടെ ഗോള്‍ഡ് പാര്‍ട്ണറാണ് ടെക്‌നോറിയസ്. ലോകമെമ്പാടുമായി 2000-ത്തോളം പങ്കാളികളുള്ള ഓഡോയ്ക്ക് ഇന്ത്യയില്‍ മാത്രം അന്‍പതോളം പങ്കാളികളും ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ സാന്നിധ്യവുമുണ്ട്.
കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന പുതുതലമുറ ഇന്‍ഷുറന്‍സ് കമ്പനിയായ ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് (ഡിജിറ്റ്) പ്രവര്‍ത്തനം അഞ്ചു വര്‍ഷം പിന്നിട്ടു.
കൊച്ചി : ആഗോള വാഹന വിപണിയിലെ, തങ്ങളുടെ ഏറ്റവും പ്രസിദ്ധമായ വാഹനങ്ങള്‍ ഇന്ത്യയിലും അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് നിസ്സാന്‍. നിസ്സാന്‍ എക്‌സ്- ട്രെയില്‍, ക്വാഷ്‌കി എന്നീ എസ് യു വികളുടെ ഇന്ത്യന്‍ റോഡുകളിലെ ടെസ്റ്റിംഗ് ഉടന്‍ ആരംഭിക്കും.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളേജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ക്യാമ്പസും ആശുപത്രിയും ഒരേ ക്യാമ്പസിലായതിനാല്‍ പൊതുജനങ്ങളുടെ സമ്പര്‍ക്കം വളരെ കൂടുതലാണ്.
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,394 കോടി രൂപയിലെത്തിയെന്ന് 2022 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഫ്യൂച്ചർ ഗ്രൂപ്പും ആഗോള ഇൻഷുറൻസ് കമ്പനിയായ ജനറലിയും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ ജനറൽ ഇൻഷുറൻസ് വിഭാഗമായ ഫ്യൂച്ചർ ജനറലി ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (എഫ്‌ജിഐഐ) അതിന്റെ പുതിയ ഹെൽത്ത് കെയർ ഉൽപ്പന്നമായ FG ഹെൽത്ത് എലൈറ്റ് പുറത്തിറക്കി.
1) മൂന്നാം സെമസ്റ്റർ ബിരുദ/ബിരുദാനന്തര ബിരുദ പരീക്ഷകൾ ഡിസംബർ 15 ന് ആരംഭിക്കും
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങളിൽ ആറെണ്ണവും സർക്കാർ അംഗീകരിച്ചതാണ്.
കൃത്യമായി മാസ്‌ക് ധരിക്കുകയും കരുതല്‍ ഡോസ് എടുക്കുകയും വേണം മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.