Print this page

സോണി ഇന്ത്യ ഡബ്ല്യുഎഫ്-സി710എന്‍ ഇയര്‍ബഡ്‌സ് പുറത്തിറക്കി

കൊച്ചി: സോണി ഇന്ത്യ, ഏറ്റവും പുതിയ ഡബ്ല്യുഎഫ്-സി710എന്‍ ഇയര്‍ബഡ്‌സ് വിപണിയില്‍ അവതരിപ്പിച്ചു. സോണിയുടെ നോയ്‌സ് ക്യാന്‍സലിങ് ടെക്‌നോളജി, നീണ്ടുനില്‍ക്കുന്ന ബാറ്ററി, എഐയോടൊപ്പം ഹൈ ക്വാളിറ്റി കോള്‍ എന്നീ സവിശേഷതകളുമായാണ് പുതിയ ട്രൂലി വയര്‍ലെസ് നോയ്‌സ് ക്യാന്‍സലിങ് ഇയര്‍ബഡ്‌സ് എത്തുന്നത്.
ചുറ്റിലുമുള്ള അപശബ്ദങ്ങള്‍ കണ്ടെത്തുന്നതിനായി ഇരട്ട മൈക്രോഫോണുകള്‍ ഈ മോഡലിലുണ്ട്. സോണിയുടെ ഡ്യുവല്‍ നോയ്‌സ് സെന്‍സര്‍ സാങ്കേതികവിദ്യ രണ്ട് മൈക്രോഫോണുകള്‍ ഉപയോഗിച്ച് പുറത്തെ ശബ്ദം ഫില്‍റ്റര്‍ ചെയ്യും. മികച്ച ശബ്ദാനുഭവത്തിനായി ആംബിയന്റ് സൗണ്ട് മോഡും ഡബ്ല്യുഎഫ്-സി710എന്‍ പിന്തുണയ്ക്കുന്നു. ഉപയോക്താക്കളെ 20 തലങ്ങളില്‍ ആംബിയന്റ് ശബ്ദത്തിന്റെ അളവ് ക്രമീകരിക്കാന്‍ സോണി സൗണ്ട് കണക്റ്റ് ആപ്പ് സഹായിക്കും. ആംബിയന്റ് നോയ്‌സ് ഒഴിവാക്കി ഉപയോക്താക്കളുടെ ശബ്ദം വ്യക്തമായി വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന എഐ മെഷീന്‍ ലേണിങ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത വോയ്‌സ് പിക്കപ്പ് ഫീച്ചറിലൂടെ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പോലും ഉപയോക്താക്കള്‍ക്ക് വ്യക്തമായി ഫോണ്‍കോളുകള്‍ ആസ്വദിക്കാം.
അഡാപ്റ്റീവ് സൗണ്ട് കണ്‍ട്രോള്‍, സോണിയുടെ 5എംഎം ഡ്രൈവര്‍, ഡിജിറ്റല്‍ സൗണ്ട് എന്‍ഹാന്‍സ്‌മെന്റ് എഞ്ചിന്‍ പ്രോസസിങ്, ക്വിക്ക് അറ്റന്‍ഷന്‍ മോഡ്, ടച്ച് കണ്‍ട്രോള്‍ പ്ലേ, ഒറ്റ ചാര്‍ജിങില്‍ 40 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്, 5 മിനിറ്റ് ചാര്‍ജിങില്‍ 60 മിനിറ്റ് പ്ലേ ടൈം, മള്‍ട്ടിപോയിന്റ് കണക്ഷന്‍ എന്നിങ്ങനെയാണ് മറ്റു സവിശേഷതകള്‍. ഗ്ലാസ് ബ്ലൂ, പിങ്ക്, വൈറ്റ്, ബ്ലാക്ക് നിറങ്ങളിലാണ് ഇയര്‍ബഡ്‌സ് കെയ്‌സ് വരുന്നത്.
2025 ജൂലൈ 10 മുതല്‍ സോണി റീട്ടെയില്‍ സ്റ്റോറുകള്‍ (സോണി സെന്റര്‍, സോണി എക്‌സ്‌ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍ എന്നിവിടങ്ങളില്‍ ഡബ്ല്യുഎഫ്-സി710എന്‍ ഇയര്‍ബഡ്‌സ് ലഭ്യമാകും. 8,999 രൂപയാണ് വില. ജൂലൈ 31 വരെയുള്ള വാങ്ങലുകള്‍ക്ക് ആയിരം രൂപയുടെ അധിക ക്യാഷ്ബാക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam