Print this page

ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോണായ ഡീകോഡിന്റെ വിജയികളെ യു എസ് ടി പ്രഖ്യാപിച്ചു; ഡി3 ടെക്നോളജി കോൺഫറൻസ് തിരുവനന്തപുരത്ത്

UST Announces Winners of Decode, India's Largest Hackathon; D3 Technology Conference Thiruvananthapuram UST Announces Winners of Decode, India's Largest Hackathon; D3 Technology Conference Thiruvananthapuram
വിജയികൾക്ക് ഒന്നാം സമ്മാനമായി 7 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും ലഭിക്കും. കൂടാതെ, 2 ലക്ഷം രൂപ വീതം അവസാന ഘട്ടത്തിൽ എത്തിയ മറ്റ് രണ്ട് ടീമുകൾക്കും നൽകും. ഇതിനുപുറമേ ഫൈനലിൽ എത്തിയ അവസാനത്തെ അഞ്ച് ടീമുകൾക്ക് യു എസ് ടിയിൽ ജോലി നേടാനുള്ള സുവർണ്ണാവസരവും ലഭിക്കുന്നു.
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോണായ ഡീക്കോഡ് രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ഓൺലൈൻ അനുഭവങ്ങളെ വികേന്ദ്രീകരിക്കാനും പ്രാദേശികവൽക്കരിക്കാനും ക്യുറേറ്റ് ചെയ്യാനും സന്ദർഭോചിതമാക്കാനുമുള്ള പ്രവർത്തനങ്ങൾ മെറ്റാവേഴ്സിന്റെ സഹായത്തോടുകൂടി ചെയ്യുവാനാണ് മത്സരാർത്ഥികളോട് ആവശ്യപ്പെട്ടത്. ഈ വർഷത്തെ മത്സരത്തിൽ പ്രോഗ്രാമിങ്ങിനെപ്പറ്റിയും എൻജിനീയറിങ് മികവുകളെ പറ്റിയും കൂടുതൽ പഠിക്കാനും അറിവുകൾ മെച്ചപ്പെടുത്തുവാനും ഡിജിറ്റൽ എൻജിനീയർമാർ തിരുവനന്തപുരത്ത് എത്തി. ഡിസംബർ 15ന് തിരുവനന്തപുരം 'ഒ ബൈ താമര'യിൽ നടക്കുന്ന യു എസ് ടി യുടെ വാർഷിക ടെക്നോളജി കോൺഫറൻസായ ഡി3 ഡ്രീം, ഡെവലപ്പ്, ആൻഡ് ഡിസ്റപ്റ്റിക്കു മുന്നോടിയായി നടന്ന നിരവധി പരിപാടികളിൽ ഒന്നാണ് ഡീകോഡ്.
അഞ്ചാമത് വാർഷിക ടെക്നോളജി കോൺഫറൻസിന് മുന്നോടിയായി 24 മണിക്കൂർ ദൈർഘ്യമുള്ള ഹാക്കത്തോൺ, ടെക്നോളജി എക്സ്പോ, വിവിധ പ്രഭാഷണങ്ങൾ എന്നിവയടക്കം ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി ഡിസംബർ 15ന് മുഴുവൻ ദിവസത്തെ കോൺഫറൻസോടുകൂടിയാണ് അവസാനിക്കുന്നത്. കോൺഫറൻസിൽ യു എസ് ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ അതിഥികളായെത്തുന്ന പ്രമുഖ ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റുകളിൽ മുഖ്യ പ്രഭാഷണം അവതരിപ്പിക്കുന്നത് ഇൻട്രെപിഡ് വെഞ്ച്വേഴ്സ് സഹസ്ഥാപകനും ചീഫ് ഡെവലപ്മെന്റ് ഓഫീസറുമായ സാക്ക് പീസ്റ്റർ, ടോട്ടാലിറ്റി കോർപ്പറേഷൻ സ്ഥാപകൻ അൻഷുൽ റസ്തഗി എന്നിവരാണ്. പാനൽ ചർച്ച നയിക്കുന്നത് ഗൂഗിൾ ഇന്ത്യയിലെ പ്രൊഫഷണൽ സർവീസസ് ഡയറക്ടർ ശാലു ജുൻജുൻവാലയാണ്. യുഎസ് ടി ചീഫ് ടെക്നോളജി ഓഫീസർ നിരഞ്ജൻ രാംസുന്ദർ, ചീഫ് ഇന്നവേഷൻ ആർക്കിടെക്റ്റ് കുരുവിള മാത്യു, ഹെഡ് ഓഫ് ഡിസൈൻ ഡേവിഡ് തോർപ്പ്, ക്ലൗഡ് അഡ്വൈസറി മേധാവി റിക്ക് ക്ലാർക്ക്, ഗ്ലോബൽ ബ്ലോക്ക് ചെയിൻ മേധാവി ഡാനിയൽ ഫീൽഡ്, ടെക്നോളജി സർവീസ് മേധാവി വർഗീസ് ചെറിയാൻ എന്നിവർ പരിപാടിയുടെ വിവിധ ഘട്ടങ്ങളെ നയിക്കും.
840 അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത 146 ടീമുകളാണ് ഈ വർഷത്തെ ഡീക്കോഡിൽ മത്സരിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് മത്സരം നടന്നത്. തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ യു എസ് ടി യിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുകയും ടെക്നോളജി ഉപഭോക്താക്കൾക്ക് എങ്ങനെ മെച്ചപ്പെട്ട സേവനം നൽകാം എന്നതിനെപ്പറ്റി മനസ്സിലാക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ പ്രോഗ്രാമിംഗ് ചലഞ്ച് റൗണ്ടിൽ പങ്കെടുക്കുകയും അതിൽ വിജയിച്ച 10 ടീമുകൾ അടുത്ത വീഡിയോ അഭിമുഖ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു. തുടർന്ന് 2022 ഡിസംബർ 11, 12 തീയതികളിൽ 24 മണിക്കൂർ നീണ്ടു നിന്ന ഹാക്കത്തോണിൽ അഞ്ച് ഫൈനലിസ്റ്റ് ടീമുകൾ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി.
റൂർക്കിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ടീം ഓർസ്റ്റഡ് കോർപ്പിന് ഒന്നാം സമ്മാനം ലഭിച്ചു. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്നുള്ള ടീം മെറ്റ4, തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ടീം ജി എ എ ഡി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - സിൽചാറിൽ നിന്നുള്ള ബ്ലാക്ക് മിറർ2.1 ടീം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, റൂർക്കിയിലെ ലക്ഷ്മിചിറ്റ് ഫണ്ട് എന്നീ ടീമുകൾക്ക് പ്രത്യേക പരാമർശങ്ങൾ ലഭിച്ചു.
"മെച്ചപ്പെട്ട ജീവനക്കാരെ കണ്ടെത്തുന്നതിനും യു എസ് ടി യെ മെച്ചപ്പെട്ട തൊഴിലിടമാക്കുന്നതിനും ഡീകോഡ് ഞങ്ങൾക്ക് അവസരമൊരുക്കുന്നു. ഡീകോഡിലൂടെ വിജയത്തിനുവേണ്ടി പരിശ്രമിക്കുന്നതിലൂടെ സമൂഹത്തിന് വളർച്ച കൈവരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുവാൻ സാധിക്കുന്നു. ഹാക്കത്തോണിലെ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. പുതിയ ചിന്തകളെയും പുതിയ കണ്ടുപിടുത്തങ്ങളെയും കാണുന്നത് വളരെയധികം ആവേശകരമാണ്. വിപണിയിലെ വെല്ലുവിളികൾക്കൊത്ത് ഉയരാനും മെറ്റാവേഴ്സിലൂടെ പുരോഗതി കൈവരിക്കുവാനും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുവെന്ന് യുഎസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മനു ഗോപിനാഥ് പറഞ്ഞു.
വിജയികൾക്ക് ഒന്നാം സമ്മാനമായി 7 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും, കൂടാതെ 2 ലക്ഷം രൂപ വീതം അവസാന ഘട്ടത്തിൽ എത്തിയ മറ്റ് രണ്ട് ടീമുകൾക്കും നൽകും. ഫൈനലിൽ എത്തിയ ഈ അഞ്ച് ടീമുകളിലെ അംഗങ്ങൾക്ക് യു എസ് ടിയിൽ ജോലി നേടാനുള്ള സുവർണ്ണാവസരവും ലഭിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam