Print this page

അതിഥി തൊഴിലാളികള്‍ക്ക് ഒന്നര ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി

One and a half lakh doses of vaccine were given to the guest workers One and a half lakh doses of vaccine were given to the guest workers
ജില്ലയില്‍ ഗസ്റ്റ് വാക്‌സ് എന്ന പേരില്‍ നടന്നുവരുന്ന അതിഥി തൊഴിലാളികളുടെ വാക്‌സിനേഷന്‍ ഒന്നര ലക്ഷം ഡോസ് പൂര്‍ത്തിയായി. ശനിയാഴ്ച്ച വരെ 263 ക്യാമ്പുകളിലായി അതിഥി തൊഴിലാളികള്‍ക്ക് 155202 ഡോസ് വാക്‌സിന്‍ നല്‍കി. 114451 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത് 40751 തൊഴിലാളികളാണ്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികള്‍ക്കുള്ള ഔട്ട് റീച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ വാക്‌സിനേഷന്‍ ടീം, എന്‍എച്ച്എം, തൊഴില്‍ വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയാണ് ഗസ്റ്റ് വാക്‌സിന്‍ നടപ്പാക്കുന്നത്.  സിഎംഎഡി ഉള്‍പ്പടെയുള്ള സര്‍ക്കാരിതര സംഘടനകളും വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്. 'സ്‌പോന്‍സര്‍ എ ജാബ്' പദ്ധതി പ്രകാരം ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികള്‍ മുഖേനയും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുന്നുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam