Print this page

സൗജന്യ ലാപ്‌ടോപ്പ്, സ്‌കോളർഷിപ്പ് വിതരണം നടത്തി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ പ്രൊഫഷണൽ കോഴ്‌സിനു പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ ലാപ്‌ടോപ്പ്, സ്‌കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കേരളത്തിലെ മോട്ടോർ തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 51,561 പേർക്കായി 203,50,80,206 രൂപ വിതരണം ചെയ്തു. പെൻഷൻ, സ്വയം വിരമിക്കൽ പെൻഷൻ, അവശത പെൻഷൻ, കുടുംബ പെൻഷൻ, വിവാഹ ധനസഹായം, സ്‌കോളർഷിപ്പ്, ചികിത്സാധന സഹായം, അപകട ചികിത്സാ ധനസഹായം, 72 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നവർക്കുള്ള ധനസഹായം, മരണാനന്തര ധനസഹായം, അപകട മരണാനന്തര ധനസഹായം എന്നിങ്ങനെ വ്യത്യസ്തമായ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നൽകി വരുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Rate this item
(0 votes)
Author

Latest from Author