Print this page

യുവ ആദിവാസി കലാകാരന് സാന്ത്വനമേകി മന്ത്രി വീണാ ജോർജ്

By November 11, 2023 71 0
*മന്ത്രി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രി സന്ദർശിച്ചു


*നിർമ്മാണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നവർക്കെതിരെ നടപടി


ഗുരുതരമായ വൃക്ക രോഗത്തിലൂടെ കടന്നുപോകുന്ന അട്ടപ്പാടിയിലെ ആദിവാസി കലാകാരനും ഗായകനും നടനും സംവിധായകനും നർത്തകനും നാടക സിനിമ പ്രവർത്തകനും ഗവേഷകനുമായ കുപ്പുസ്വാമിയ്ക്ക് (39) സാന്ത്വനമേകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെത്തിയ കുപ്പസ്വാമിയെ മന്ത്രി നേരിട്ട് കണ്ട് സംസാരിച്ചു. വൃക്ക മാറ്റിവയ്ക്കൽ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് കുപ്പുസ്വാമി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.


മന്ത്രി വീണ ജോർജ് ഇന്ന് രാവിലെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദർശിച്ചു. മണ്ണാർക്കാട് നിന്ന് പുറപ്പെട്ട് രാവിലെ 6.30ന് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. രോഗികളുമായും ജീവനക്കാരുമായും ആശയ വിനിമയം നടത്തി. 'ആർദ്രം ആരോഗ്യം' താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളുടെ സന്ദർശനത്തിന്റെ ഭാഗമായാണ് മന്ത്രി പാലക്കാട് ജില്ലയിലുള്ളത്.


അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശം നൽകി. കാലതാമസം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വലിയ വികസന പ്രവർത്തനങ്ങളാണിവിടെ നടന്നു വരുന്നത്. ലേബർ റൂം, ഓപ്പറേഷൻ തീയറ്റർ എന്നിവ ലക്ഷ്യ സ്റ്റാൻഡേർഡിലേക്ക് ക്രമീകരിക്കുകയാണ്. ഇവ അന്തിമഘട്ടത്തിലാണ്. ഡയാലിസിസ് യൂണിറ്റിൽ കൂടുതൽ മെഷീനുകൾ ഉൾപ്പെടുത്തി വിപുലീകരിക്കും. കീമോതെറാപ്പി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കം. പലതവണ ഈ ആശുപത്രിയിൽ വന്നിട്ടുണ്ടെങ്കിലും ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാൻ കൂടിയാണ് വന്നതെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author