Print this page

തൃശൂർ പൂരത്തിന് ഇന്ന് സമാപനം

ആകാശത്തു വർണ വിസ്മയമൊരുക്കി തൃശൂർ പൂരം വെടിക്കെട്ടു. ഒരു മണിക്കൂറിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗത്തിന്റെയും ശബ്ദ, വർണ്ണവിസ്മയം. തിരുവമ്പാടി തുടങ്ങി വച്ചത് പാറമേക്കാവ് പൂർത്തിയാക്കി. തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടികെട്ടിന് തിരികൊളുത്തിയത്. ശേഷം പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തിന് തിരിക്കോളൂത്തി. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്. വർണ്ണവിസ്മയത്തിനൊപ്പം ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിയും ഉയർന്നു. പെസോയുടെയും പൊലീസിന്റെയും കർശന നിയന്ത്രണത്തിലാണ് വെടിക്കെട്ട് അരങ്ങേറിയത്. മുൻവർഷങ്ങളെ പോലെ ഇപ്രാവശ്യവും ആളുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല.


തൃശൂർ പൂരത്തിന് ഇന്ന് പരിസമാപ്തി. പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് അടുത്ത പൂരത്തിനു കാണാമെന്ന് ഉപചാരം ചൊല്ലി പിരിയും. രാവിലെ എട്ടോടെ മണികണ്ഠനാൽ പന്തലിൽ നിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടിയുടെയും എഴുന്നെള്ളത്ത് ആരംഭിക്കും. പടിഞ്ഞാറെ നടയിൽ എഴുന്നെള്ളി നിന്ന് മേള അകമ്പടിയിൽ കുടമാറും. ശേഷം പകൽ വെടിക്കെട്ട് നടക്കും. ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വർഷത്തെ പൂരം പ്രഖ്യാപിക്കും. അടുത്ത പൂരം ഏപ്രിൽ 19 നാണ്.
Rate this item
(0 votes)
Author

Latest from Author